Home Crime കൊച്ചിയിൽ അമ്മയും മക്കളും കൊല്ലപ്പെട്ട നിലയിൽ ; ഭർത്താവ് ഗുരുതരാവസ്ഥയിൽ

കൊച്ചിയിൽ അമ്മയും മക്കളും കൊല്ലപ്പെട്ട നിലയിൽ ; ഭർത്താവ് ഗുരുതരാവസ്ഥയിൽ

കൊച്ചി: കടവന്ത്രയിൽ അമ്മയും രണ്ട് കുട്ടികളേയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തമിഴ്‌നാട് സ്വദേശിനിയായ വീട്ടമ്മയും രണ്ട് മക്കളുമാണ് വീട്ടിനുള‌ളിൽ കൊല്ലപ്പെട്ടത്.കടവന്ത്രയിൽ പൂക്കച്ചവടം നടത്തുന്ന നാരായണയുടെ ഭാര്യ ജോയമോൾ (33), മക്കളായ അശ്വന്ത് നാരായണ(4), ലക്ഷ്‌മികാന്ത് നാരായണ (8) എന്നിവരാണ് മരിച്ചത്. ഇവരുടെ ഭർത്താവിനെ ഗുരുതരാവസ്ഥയിലും കണ്ടെത്തി. ഇന്ന് രാവിലെ ഇവരുടെ സഹോദരിയാണ് സംഭവം ആദ്യം അറിഞ്ഞത്.

ഇവരെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. നാരായണയെ കഴുത്തിന് നിന്നും മുറിവേറ്റ് രക്തം വാർന്ന നിലയിൽ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. ആത്മഹത്യാ ശ്രമമാണെന്ന് സംശയമുണ്ട്.കഴിഞ്ഞ രണ്ട് വർഷമായി കടവന്ത്രയിൽ വാടകയ്‌ക്ക് താമസിക്കുന്ന ഇവർക്ക് നാട്ടിൽ മറ്റ് പ്രശ്‌നങ്ങളൊന്നുമുള‌ളതായി അറിവില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here