Home KERALA കുടുംബശ്രീ അംഗങ്ങള്‍ക്കായി ആക്ടിവിറ്റി ഗ്രൂപ്പുകള്‍, ഒരു കുടുംബത്തില്‍ നിന്നും കൂടുതല്‍ അംഗങ്ങളാകാം

കുടുംബശ്രീ അംഗങ്ങള്‍ക്കായി ആക്ടിവിറ്റി ഗ്രൂപ്പുകള്‍, ഒരു കുടുംബത്തില്‍ നിന്നും കൂടുതല്‍ അംഗങ്ങളാകാം

കുടുംബശ്രീ അംഗങ്ങള്‍ക്കായി ആക്ടിവിറ്റി ഗ്രൂപ്പുകള്‍ രൂപീകരിക്കാന്‍ ആലോചന. 18 മുതല്‍ 45 വയസ്സ് വരെ പ്രായമുള്ളവര്‍ അംഗങ്ങളായ ഇരുപതിനായിരത്തില്‍ അധികം ഗ്രൂപ്പുകള്‍ പുതിയതായി രൂപീകരിക്കും. പരമാവധി പേര്‍ക്ക് തൊഴില്‍ നല്‍കുക എന്നതാണ് ലക്ഷ്യം. തദ്ദേശസ്ഥാപന വാര്‍ഡ് അടിസ്ഥാനത്തിലാകും ഗ്രൂപ്പുകള്‍ രൂപീകരിക്കുക. ഇരുപതിനായിരത്തില്‍ അധികം തദ്ദേശ വാര്‍ഡുകളാണ് സംസ്ഥാനത്ത് ഉള്ളത്.

നിലവില്‍ കുടുംബശ്രീയുടെ അയല്‍ക്കൂട്ടത്തില്‍ ഒരു കുടുംബത്തില്‍ നിന്ന് ഒരാള്‍ക്ക് മാത്രമേ അംഗമാകാന്‍ കഴിയുകയുള്ളു. ഒരു കുടുംബത്തില്‍ നിന്ന് കൂടുതല്‍ പേരെ അംഗങ്ങളാക്കാനാണ് പുതിയ നീക്കം. ഇതിലൂടെ ആനുകൂല്യങ്ങള്‍ കുടുംബത്തിനാകെ ലഭിക്കുന്ന തരത്തിലേക്ക് മാറ്റാനാകും. പുതിയ സംസ്ഥാന ബജറ്റില്‍ ഈ വര്‍ഷം പതിനായിരം സഹായക യൂണിറ്റുകള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കുടുംബശ്രീ നിയമാവലി ഭേദഗതി ചെയ്താല്‍ ലഘുസമ്പാദ്യ പദ്ധതി, സബ്‌സിഡി വായ്പ തുടങ്ങിയ ആനുകൂല്യങ്ങള്‍ കൂടുതല്‍ അംഗങ്ങള്‍ ഉള്ള കുടുംബത്തിലേക്ക് കൂടുതലായി പോകും എന്നതാണ് വെല്ലുവിളി. ഇതിനായുള്ള പഠനങ്ങളും ചര്‍ച്ചകളും നടക്കുകയാണ്. ഈ മാസം തന്നെ തദ്ദേശ വകുപ്പ് മന്ത്രി എംവി ഗോവിന്ദന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നതാണ് നിര്‍ദ്ദേശം.

LEAVE A REPLY

Please enter your comment!
Please enter your name here