Home International ഹെയ്തിയില്‍ അതിശക്തമായ ഭൂചലനം, മൂന്നൂറില്‍ അധികം മരണം

ഹെയ്തിയില്‍ അതിശക്തമായ ഭൂചലനം, മൂന്നൂറില്‍ അധികം മരണം

 

ഹെയ്തിയുടെ പടിഞ്ഞാറന്‍ പ്രദേശത്ത് റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. മൂന്നൂറില്‍ അധികം പേര്‍ ഇതു വരെയായി മരിച്ചു. നൂറ് കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി പേരെ കാണാതാകുകയും ചെയ്തു. സുനാമി മുന്നറിയിപ്പ് ആദ്യം നല്‍കിയിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചു. പോര്‍ട്ട് ഔ പ്രിന്‍സിന് 150 കിലോമീറ്റര്‍ പടിഞ്ഞാറ് പത്ത് കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം. നിരവധി കെട്ടിടങ്ങളാണ് പ്രദേശത്ത് തകര്‍ന്നത്.

ഹെയ്തിയിലെ ജനങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഹെയ്തിക്ക് അടിയന്തര സഹായം നല്‍കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉത്തരവിട്ടു. ഭൂകമ്പം നടന്ന ഉടന്‍ തന്നെ ഹെയ്തി രാജ്യത്ത് ദുരന്തത്തെ തുടര്‍ന്നുള്ള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഹെയ്തി പ്രധാനമന്ത്രി ഏരിയേല്‍ ഹെന്റി സംഭവസ്ഥലം ഹെലികോപ്ടറില്‍ സന്ദര്‍ശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here