Home KERALA ബുധനാഴ്ചയ്ക്ക് ശേഷം ലോക്ഡൗണ്‍ മാറ്റുമോ? ടിപിആര്‍ കേരളത്തില്‍ കുറയുന്നു. ജാഗ്രത കുറഞ്ഞാല്‍ വീണ്ടും കൈവിടും

ബുധനാഴ്ചയ്ക്ക് ശേഷം ലോക്ഡൗണ്‍ മാറ്റുമോ? ടിപിആര്‍ കേരളത്തില്‍ കുറയുന്നു. ജാഗ്രത കുറഞ്ഞാല്‍ വീണ്ടും കൈവിടും

നിലവില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന ജൂണ്‍ 16 ബുധനാഴ്ചയ്ക്ക് ശേഷം നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കാന്‍ സാധ്യത. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതിനാലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കുറവ് കാണുന്നതിനാലും ആണ് ഇളവുകള്‍ നല്‍കുന്ന കാര്യം പരിഗണിക്കുന്നത്. ടിപിആര്‍ 13നും താഴെയെത്തിയതും പ്രതീക്ഷയ്ക്ക് വകനല്‍കുന്നതാണ്. എന്നാല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെയെത്തിയാല്‍ ആകും പൂര്‍ണമായും ലോക്ഡൗണ്‍ പിന്‍വലിക്കുന്ന കാര്യം പരിഗണിക്കുന്നത്.

ഇന്നലെയും ഇന്നും കര്‍ശന നിയന്ത്രണം ആണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, അതും രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ഏഴ് മണി വരെ മാത്രമേ തുറന്നിരുന്നുള്ളു. ഇതിന് മുമ്പായി വെള്ളിയാഴ്ച കൂടുതല്‍ ഇളവുകള്‍ നല്‍കിയിരുന്നു. തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ കഴിഞ്ഞ വ്യാഴാഴ്ച വരെയുള്ള ഇളവുകളോട് കൂടിയ ലോക്ഡൗണ്‍ ആകും ഉണ്ടാകുക.

LEAVE A REPLY

Please enter your comment!
Please enter your name here