Home International കോവിഡ് വാക്‌സിനേഷന്‍ എടുക്കാനായി കൂടുതല്‍ ഓഫറുകള്‍. കഞ്ചാവും കാഷ് പ്രൈസും വരെ സമ്മാനം ലഭിക്കും. എങ്ങനെയെങ്കിലും...

കോവിഡ് വാക്‌സിനേഷന്‍ എടുക്കാനായി കൂടുതല്‍ ഓഫറുകള്‍. കഞ്ചാവും കാഷ് പ്രൈസും വരെ സമ്മാനം ലഭിക്കും. എങ്ങനെയെങ്കിലും വാക്‌സിന്‍ എടുത്താല്‍ മതി.

കോവിഡ് വാക്‌സിനേഷന്‍ യജ്ഞം അതിവേഗത്തില്‍ പൂര്‍ത്തിയാക്കി മഹാമാരിയില്‍ നിന്ന് കരകയറാനുള്ള അശ്രാന്തപരിശ്രമത്തിലാണ് ലോകരാജ്യങ്ങള്‍. കോവിഡിനെതിരായ ഏക പ്രതിരോധം എന്ന നിലയില്‍ കൂടി വാക്‌സിനേഷന് അധിക പ്രാധാന്യവും ഉണ്ട്. അമേരിക്കയില്‍ അധികൃതരും ക്ലിനിക്കുകളും പലവിധ ഓഫറുകളുമായി ആളുകളെ ആകര്‍ഷിക്കുകയും ആണ്. വാഷിംഗ്ടണില്‍ ആണ് വ്യത്യസ്തമായ ഓഫറുമമായി അധികൃതര്‍ ഇപ്പോള്‍ മുന്നോട്ട് വന്നത്. ഒരു ഡോസ് വാക്‌സിന്‍ എങ്കിലും എടുത്താല്‍ ഇവിടെ ഓഫര്‍ എന്നത് കഞ്ചാവാണ്. 54 ശതമാനം പേര്‍ മാത്രമാണ് വാഷിംഗ്ടണ്‍ സ്റ്റേറ്റില്‍ ഇതുവരെയായി വാക്‌സിന്‍ ഡോസ് എടുത്തിട്ടുള്ളത്.

പ്രസിഡന്റ് ജോ ബൈഡന്‍ വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് ഒരു ഗ്ലാസ് ബിയര്‍ മുതല്‍ സ്‌റ്റൈലന്‍ ഹെയര്‍കട്ട് വരെ ഓഫര്‍ ചെയ്ത് ആളുകളെ ആകര്‍ഷിച്ചിരുന്നു. കഴിഞ്ഞ മാസം ഇത് വാഷിംഗ്ടണില്‍ സ്റ്റേറ്റ് പ്രഖ്യാപിച്ചിരുന്നതാണ്. സൗജന്യ മദ്യം എന്ന ഓഫറിനും വാക്‌സിനായി ആളെ കൂട്ടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കഞ്ചാവ് നല്‍കാന്‍ തീരുമാനിച്ചത്. കാലിഫോര്‍ണിയയിലും ഒഹിയോയിലും സൗജന്യലോട്ടറിയും ക്യാഷ് പ്രൈസുകളും ആണ് ഓഫര്‍. അരിസോണിലെ ലഹരിവസ്തുക്കള്‍ വില്‍ക്കുന്ന ഒരു സ്ഥാപനം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ സൗജന്യമായി നല്‍കും എന്നാണ് പ്രഖ്യാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here