Home Top News കൂടുതൽ ശബ്ദരേഖകൾ പുറത്ത്

കൂടുതൽ ശബ്ദരേഖകൾ പുറത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സാക്ഷിമൊഴികൾ അട്ടിമറിച്ചതിന്റെ കൂടുതൽ ശബ്ദരേഖകൾ പുറത്ത്. ദിലീപിന്റെ സഹോദരൻ അനൂപും അഭിഭാഷകൻ രാമൻപിള്ളയും തമ്മിലുള്ള സംഭാഷണമാണ് ഇപ്പോൾ അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ചത്.

കേസിലെ പ്രതിയായ പൾസർ സുനി ദിലീപിന് അയച്ച കത്തിനെക്കുറിച്ച് എങ്ങനെ മൊഴി നൽകണമെന്നാണ് പ്രോസിക്യൂഷൻ സാക്ഷിയായ അനൂപിനെ അഭിഭാഷകൻ പഠിപ്പിക്കുന്നത്. 2017 ഏപ്രിലിലാണ് പണം ആവശ്യപ്പെട്ടുകൊണ്ട് സുനി ദിലീപിന് കത്തയച്ചത്.

അനൂപും അഭിഭാഷകനും തമ്മിലുള്ള മറ്റൊരു സംഭാഷണം ഇന്നലെ പുറത്തുവന്നിരുന്നു. ദിലീപിന്റെ മുന്‍ഭാര്യയായ മഞ്ജു വാര്യര്‍ മദ്യപിക്കാറുണ്ടെന്ന് മൊഴി നല്‍കണമെന്ന് അഭിഭാഷകന്‍ അനൂപിനോട് പറയുന്നതാണ് ശബ്ദരേഖയിലുള്ളത്.

മഞ്ജു മദ്യപിക്കാറുണ്ടോയെന്ന അഭിഭാഷകന്റെ ചോദ്യത്തിന് തനിക്ക് അറിയില്ലെന്നും താൻ കണ്ടിട്ടില്ലെന്നുമാണ് അനൂപ് മറുപടി നൽകിയത്. എന്നാല്‍ മഞ്ജു മദ്യപിക്കുമെന്ന് കോടതിയില്‍ മൊഴി നല്‍കണമെന്ന് അഭിഭാഷകന്‍ അനൂപിനെ പറഞ്ഞു പഠിപ്പിക്കുന്നത് ശബ്ദരേഖയിലുണ്ട്. ദിലീപ് കഴിഞ്ഞ പത്തുവർഷമായി മദ്യപിക്കാറില്ലെന്ന് പറയണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here