തൃശൂര്‍: സഹപാഠിയായ പെൺകുട്ടി ബൈക്കില്‍ നിന്ന് വീണതിന് ബൈക്കോടിച്ച വിദ്യാർത്ഥിക്ക് ക്രൂര മര്‍ദനമേറ്റു. തൃശൂര്‍ ചേതന കോളേജിലെ ബിരുദ വിദ്യാര്‍ഥി അമലിനെയാണ് മര്‍ദിച്ചത്. സഹപാഠിക്കൊപ്പം ഭക്ഷണം കഴിക്കാന്‍ ബൈക്കില്‍ പുറത്തിറങ്ങിയപ്പോഴാണ് സംഭവം.
ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് ആക്രമണം ഉണ്ടായത്. അമലും സഹപാഠിയും ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ സഹപാഠി ബൈക്കില്‍ നിന്ന് വീണു. പരിക്കേറ്റ പെണ്‍കുട്ടിയെ സഹായിക്കാതെ പ്രദേശത്തുണ്ടായിരുന്ന ചിലര്‍ അമലിനെ മര്‍ദിക്കുകയായിരുന്നു. അമല്‍ ധരിച്ച വസ്ത്രത്തിന്റെ പേരിലും പെണ്‍കുട്ടിയുമായി ബൈക്കില്‍ പോയതുമെല്ലാം പറഞ്ഞായിരുന്നു മര്‍ദനം. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.ഒരാള്‍ കല്ല് ഉപയോഗിച്ച് തലക്കടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. മര്‍ദിച്ചവരില്‍ ഒരാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നിലവില്‍ ഒല്ലൂര്‍ പോലീസ് സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ട്.