Home Crime മോന്‍സണ്‍ മാവുങ്കല്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ തുടരും, വ്യാജരേഖകള്‍ ചമച്ചതെന്ന് ബാങ്കുകള്‍

മോന്‍സണ്‍ മാവുങ്കല്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ തുടരും, വ്യാജരേഖകള്‍ ചമച്ചതെന്ന് ബാങ്കുകള്‍

മോന്‍സണ്‍ മാവുങ്കല്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ തുടരും. മൂന്ന് ദിവസം കൂടിയാണ് കോടതി ക്രൈംബ്രാഞ്ചിന്റെ കസറ്റഡിയില്‍ വിട്ടത്. വ്യാജരേഖകള്‍ ചമച്ചതായി ‍ബാങ്കുകള്‍ സ്ഥിരീകരിച്ചെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ അറിയിച്ചു.

നാല് കേസുകള്‍ ആണ് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തത്. സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് ഷെമീര്‍, യാക്കൂബ് എന്നിവരുടെ പരാതികള്‍, ഭൂമി തട്ടിപ്പിനെക്കുറിച്ച് പാലാ സ്വദേശി രാജീവിന്‍റെ പരാതി, ചാനല്‍ ചെയര്‍മാന്‍ ചമഞ്ഞതിനെക്കുറിച്ച് ‘സംസ്കാര ടിവി’ ഉടമകളുടെ പരാതി എന്നിവയുടെ അടിസ്ഥാനത്തിലാണ് നാല് കേസുകള്‍. നാലുകോടി വാങ്ങിയതിന് തെളിവ് ലഭിച്ചിട്ടുണ്ട്.  അക്കൗണ്ടിൽ 200 രൂപ മാത്രമാണ് ഉള്ളതെന്നും മോൻസൻ ചോദ്യം ചെയ്യലിൽ പറഞ്ഞു. പാസ്പോർട്ട് പോലുമില്ലാതെയാണ് മോൻസൻ പ്രവാസി സംഘടനയുടെ രക്ഷാധികാരിയായതെന്നും അന്വേഷണത്തിൽ വ്യക്തമായി.

കലൂരിലെ വീടിന് വാടക 50,000. എട്ടു മാസമായി വാടക നൽകിയിട്ട്. ഇവിടെ കറന്റ് ബില്ല് മുപ്പതിനായിരമാകും. മസിൽ പെരുപ്പിച്ച് കളിത്തോക്കുമായി സുരക്ഷയൊരുക്കാൻ നടക്കുന്ന അംഗരക്ഷകരെ തീറ്റിപ്പോറ്റാനും ശമ്പളവുമടക്കം 25 ലക്ഷമാണ് പ്രതിമാസം ചെലവാക്കുക. ആളാവാൻ ചേർത്തലയിലെ ഒരു പള്ളിയിൽ ഒന്നരക്കോടി ചെലവാക്കി പെരുന്നാള് നടത്തി. കുറച്ചു പുരാവസ്തുക്കളും പഴയ ആഡംബരക്കാറുകളും വാങ്ങി. പരാതിക്കാരനായ യാക്കൂബിനും അനൂപിനും ഈ ആഡംബരക്കാറുകൾ നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here