Home Crime മോന്‍സണ്‍ മാവുങ്കലിന്റെ കേസ് ഡിആര്‍ഡിഒയും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേയും അന്വേഷിക്കും, പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മോന്‍സണുമായുള്ള ബന്ധം അന്വേഷിക്കണമെന്ന്...

മോന്‍സണ്‍ മാവുങ്കലിന്റെ കേസ് ഡിആര്‍ഡിഒയും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേയും അന്വേഷിക്കും, പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മോന്‍സണുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് പ്രതിപക്ഷം

മോന്‍സന്റെ പുരാവസ്തുക്കള്‍ ഡിആര്‍ഡിഒയും ആര്‍ക്കിയോളജിക്കല്‍ സര്‍വേയും അന്വേഷിക്കുമെന്നും നിയമസഭയില്‍ മുഖ്യമന്ത്രി. മോന്‍സനുമായുളള പൊലീസ് ഉന്നതരുടെ ബന്ധമടക്കം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കി. മുന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉള്‍പ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മോന്‍സനുമായി അടുത്ത ബന്ധമുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു.

ആരൊക്കെ അവിടെപ്പോയി, തങ്ങി, ചികില്‍സ തേടി എന്ന് എല്ലാവര്‍ക്കും അറിയാമെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. ശബരിമലയുടെ പേരിലുള്ള ചെമ്പോല സര്‍ക്കാര്‍ ദുരുപയോഗിച്ചിട്ടില്ല. അതേ സമയം, കെ.സുധാകരന് ഒന്നും മറയ്ക്കാനില്ലെന്നും പി.ടി.തോമസ് പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here