ബെന്‍സ്, ബിഎംഡബ്ല്യു, പോര്‍ഷെ തുടങ്ങിയ മുന്തിയ ബ്രാന്‍ഡുകളാണ് മോൻസന്റെ പക്കലുള്ളത്. മോന്‍സന്റെ വീട്ടില്‍ നിരത്തിയിട്ടിരിക്കുന്ന ആംഡംബരക്കാറുകളില് ചിലത് രൂപമാറ്റം വരുത്തിയതാണ്. കാറുകള്‍ക്ക് എല്ലാം കൂടി രണ്ടു കോടി രൂപയോളം വിലവരും. ചേര്‍ത്തലയിലെ പൊലീസ് സ്റ്റേഷനിലാണ് ഇപ്പോള്‍ ഈ കാറുകളില്‍ ചിലതുള്ളത്.
കോടികള്‍ വിലമതിക്കുന്ന 7 ആഡംബര വാഹനങ്ങള്‍ മോന്സന് മാവുങ്കല്‍ കൊച്ചിയിലെത്തിച്ചത് വെറും 500 രൂപ മാത്രം നല്‍കിയാണ്. ആദ്യം വാങ്ങിയ റേഞ്ച് റോവറിന് പക്ഷേ 5 ലക്ഷം രൂപ നല്കി. ബെംഗളൂരു കോര്പറേഷന് സര്‍ക്കിളില്‍ പഴയ ആഡംബരക്കാറുകളുടെ വില്പന നടത്തുന്ന ത്യാഗരാജനെ പറ്റിച്ചാണ് ഈ വാഹനങ്ങള്‍ കേരളത്തില്‍ എത്തിച്ചത്. റേഞ്ച് റോവര്‍ വാങ്ങാനാണ് മോന്സന് ആദ്യം ത്യാഗരാജന്റെ ഗാരിജില്‍ എത്തിയത്. 5 ലക്ഷം നല്കി ഇത് വാങ്ങി.പിന്നീട് തട്ടിപ്പ് നടത്തിയാണ് മറ്റ് കാറുകളും സ്വന്തമാക്കിയത്.