മോൻസന്റെ സഹായികളുടെയും അംഗരക്ഷകരുടെയും മൊഴി ക്രൈംബ്രാഞ്ച് എടുത്തു. 2500 രൂപയ്ക്ക് ദിവസക്കൂലിക്കാണ് അംഗരക്ഷകരെ നിയമിച്ചിരുന്നത്. തോക്കുധാരികളായ 12ഓളം അംഗരക്ഷകർ സദാസമയവും മോൻസണൊപ്പം ഉണ്ടായിരുന്നു. ഇവരുടെ പക്കലുണ്ടായിരുന്നത് കളിത്തോക്കാണെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. സാമ്പത്തിക ഇടപാടുകളെക്കുറിച്ച് തങ്ങൾക്ക് അറിവില്ലെന്നും മോൻസൺ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞിരുന്നില്ലെന്നുമാണ് ഇവരുടെ മൊഴിയെന്നാണ് വിവരം. കൂടെയുള്ളവര്‍ക്ക് ആറ് മാസമായി ശമ്പളം പോലും നല്‍കിയിട്ടില്ലെന്നും മോന്സണ് മാവുങ്കല്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്കി.
തനിക്ക് ആകെയുള്ളത് ഒരു ബാങ്ക് അക്കൗണ്ട് മാത്രമാണെന്നും അതില്‍ വെറും 176 രൂപ മാത്രമേ ഉള്ളുവെന്നും മോന്സണ് മാവുങ്കല്‍ പറഞ്ഞു
. മകളുടെ കല്യാണത്തിന് സുഹൃത്തായ ജോര്‍ജില്‍ നിന്ന് കടം വാങ്ങിയെന്നും കൂടെയുള്ളവര്‍ക്ക് ആറ് മാസമായി ശമ്പളം പോലും നല്‍കിയിട്ടില്ലെന്നും മോന്സണ് മാവുങ്കല്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്കി. മോന്‍സണിന്റെ ഭൂമി ഇടപാടുകളും അന്വേഷിക്കാന്‍ ഒരുങ്ങുകയാണ് ക്രൈം ബ്രാഞ്ച്. തട്ടിപ്പു പണമെല്ലാം ആര്‍ഭാട ജീവിതത്തിനാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. കൂടുതല്‍ അന്വഷണം ക്രൈം ബ്രാഞ്ച് നടത്തുന്നുണ്ട്.