മോഹൻലാൽ, ജീത്തു ജോസഫ് ചിത്രം 12th Man വിഷുദിനമായ ഏപ്രിൽ 14ന് ഡിസ്നി ഹോട്ട് സ്റ്റാറിൽ സ്ട്രീം ചെയ്യും. ഏതാണ്ട് 14 താരങ്ങളെ അണിനിരത്തി ഒരുക്കിയ 12th Man ഒറ്റദിവസത്തെ സംഭവം മിസ്റ്ററി പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നു. ചിത്രത്തിൽ അനുശ്രീ, അനു സിതാര, ശിവദ, അദിതി രവി, പ്രിയങ്ക നായർ എന്നീ അഞ്ചു നായികമാരുണ്ട്.
ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, നന്ദു,രാഹുൽ മാധവ്, ലിയോണ ലിഷോയ്, അനു മോഹൻ, ചന്ദുനാഥ് എന്നിവരാണ് മറ്റു താരങ്ങൾ. ഏറെ നിഗൂഢത ഒളിഞ്ഞിരിക്കുന്ന സസ്പെൻസ് ചിത്രം എന്നാണ് ട്വൽത്ത് മാനെ സംവിധായകൻ ജീത്തു ജോസഫ് വിശേഷിപ്പിക്കുന്നത്. ദൃശ്യം 2, ബ്രോഡാഡി എന്നീ ചിത്രങ്ങൾക്കു ശേഷം നേരിട്ട് ഒ.ടി.ടി പ്ളാറ്റ്ഫോമിൽ റിലീസ് ചെയ്യുന്ന മോഹൻലാൽ സിനിമയാണ്12th Man . നവാഗതനായ കെ.ആർ. കൃഷ്ണകുമാർ രചന നിർവഹിക്കുന്നു. സതീഷ് കുറുപ്പാണ് ഛായാഗ്രഹണം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം.