നാഗ്പുര്‍: കൊറോണ വൈറസ് അവസാനിക്കുന്നത് വരെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് ആര്.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത്. കോവിഡ് പ്രതിസന്ധി ബാധിച്ച എല്ലാവരേയും വിവേചനമില്ലാതെ സഹായിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഓണ്‍ലൈന്‍ വഴി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ആര്.എസ്.എസ്. മേധാവി. ലോക്ക്ഡൗണ്‍ കാലയളവിലും ആര്.എസ്.എസ്. സജീവമാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ രൂപമാണ് ഇപ്പോള്‍ അതിനെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തെ ജനങ്ങളും സര്‍ക്കാരും പ്രതിസന്ധിയെ മുന്‍കൂട്ടിക്കണ്ട് പ്രതികരിച്ചതിനാല്‍ ഫലപ്രദമായി കോവിഡിനെ കൈകാര്യം ചെയ്യാന്‍ സാധിച്ചു. ആരെങ്കിലും എന്തെങ്കിലും തെറ്റ് ചെയ്താല്‍ എല്ലവരേയും കുറ്റവാളിയായി കണക്കാക്കരുത്. ചിലയാളുകള്‍ ഇത് ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുന്നു. നാം ക്ഷമയം ശാന്തതയും കാണിക്കണം. ഭയമോ കോപമോ ഉണ്ടാകരുത് എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിക്കുക’ മോഹന്‍ ഭാഗവത് പ്രവര്‍ത്തകരോടായി പറഞ്ഞു
‘മഹാമാരിയെ കുറിച്ച് അവബോധം സൃഷ്ടിക്കണം. എല്ലാവര്‍ക്കുമായി വിവേചനമില്ലാതെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്. സഹായം ആവശ്യമുള്ള എല്ലാവരും നമ്മുടേതാണ്. നാം അവയില്‍ വേര്‍തിരിവു കാണിക്കരുത്. സഹായം നല്‍കുന്നത് എന്തെങ്കിലും പ്രീതിക്ക് വേണ്ടിയല്ല. അത് നമ്മുടെ ജോലിയാണ്’ഭാഗവത് വ്യക്തമാക്കി.
‘.