Home Top News മോഫിയയുടെ ആത്മഹത്യ; പൊലീസിനെതിരെ പ്രതിഷേധം ശക്തം, കോൺഗ്രസ് മാർച്ചിൽ സംഘർഷം

മോഫിയയുടെ ആത്മഹത്യ; പൊലീസിനെതിരെ പ്രതിഷേധം ശക്തം, കോൺഗ്രസ് മാർച്ചിൽ സംഘർഷം

ആലുവ: നിയമ വിദ്യാർത്ഥിനി മോഫിയ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ പ്രതിഷേധം ശക്തം. സംഭവത്തിൽ ആരോപണവിധേയനായ സി ഐ സുധീറിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആലുവ എസ് പി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം.ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രതിഷേധക്കാർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസിനു നേരെ സമരക്കാർ കല്ലെറി‍ഞ്ഞു. എസ്പി ഓഫിസിൽ എത്തുന്നതിനു മുൻപു തന്നെ ബാരിക്കേഡുകൾ ഉപയോഗിച്ച് പൊലീസ് മാർച്ച് തടഞ്ഞിരുന്നു. പ്രദേശത്ത് വൻ പൊലീസ് സേനയെയാണ് വിന്യസിച്ചിരിക്കുന്നത്.

എംപിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ആലുവ എംഎൽഎ അൻവർ സാദത്ത്, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മാർച്ച് നടക്കുന്നത്. സമരക്കാരെ പ്രകോപിപ്പിച്ച് അക്രമാസക്തമാക്കാൻ പൊലീസ് ശ്രമിക്കുന്നതായി മുഹമ്മദ് ഷിയാസ് ആരോപിച്ചു. ആരും പ്രകോപിതരാകരുതെന്നും ഒരു പെൺകുട്ടി പൊലീസുകാരന്റെ പേരെഴുതി വച്ച് ആത്മഹത്യ ചെയ്തിട്ട് സർക്കാർ എന്തു ചെയ്തെന്ന് അദ്ദേഹം ചോദിച്ചു. അന്തിമ വിജയം നമ്മുടേതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here