Home KERALA 2500 രൂപയാണ് അവൻ അവൾക്ക് വിലയിട്ടത്; മുത്തലാഖ് കിട്ടുന്നതുവരെ തളരാതെ പിടിച്ചു നിന്നു: മോഫിയയുടെ മാതാവ്

2500 രൂപയാണ് അവൻ അവൾക്ക് വിലയിട്ടത്; മുത്തലാഖ് കിട്ടുന്നതുവരെ തളരാതെ പിടിച്ചു നിന്നു: മോഫിയയുടെ മാതാവ്

ആലുവ: മുത്തലാഖ് കിട്ടുന്നതുവരെ മകൾ തളരാതെ പിടിച്ചുനിന്നിരുന്നെന്ന് മോഫിയയുടെ മാതാവ് ഫാരിസ. 2500 രൂപ വിലയിട്ടാണ് സുഹൈൽ അവൾക്ക് കത്തയച്ചതെന്നും, മുത്തലാഖ് നിരോധിച്ചതാണെന്ന് പറഞ്ഞ് അവളെ സമാധാനിപ്പിച്ചിരുന്നുവെന്നും ഫാരിസ പറഞ്ഞു.നീതി കിട്ടുമെന്ന് കരുതിയാണ് മോഫിയ പൊലീസ് സ്റ്റേഷനിലേക്ക് പോയത്. നീതി കിട്ടില്ലേയെന്ന് അവള്‍ പപ്പയോട് ചോദിച്ചു. ധൈര്യത്തോടെ സ്റ്റേഷനിലേക്കു പോയി. മകള്‍ ഇത്രയും തകരുമെന്ന് കരുതിയില്ല. ഭര്‍ത്താവിനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും ഒരുപാട് പരാതികള്‍ പറഞ്ഞു.ഭർത്താവിന്റെ വീട്ടുകാർ വെളുത്ത പെണ്ണിനെ കല്ല്യാണം ആലോചിക്കാൻ തുടങ്ങിയിരുന്നു. പൊലീസിലും നിയമത്തിലും മകൾക്ക് അത്ര വിശ്വാസമായിരുന്നുവെന്നും ഉമ്മ ഫാരിസ പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് തൊടുപുഴ അൽ അസ്ഹർ ലോ കോളജിലെ മൂന്നാം വർഷ വിദ്യാർഥിയായ മോഫിയ പർവീണിനെ (23) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെയും ബന്ധുക്കളുടെയും മാനസികവും ശാരീരികവുമായ പീഡനം മൂലമാണു ജീവനൊടുക്കുന്നതെന്നു മോഫിയ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.സ്റ്റേഷനിൽ പരാതിയുമായി എത്തിയപ്പോൾ മോശമായി പെരുമാറിയ ഇൻസ്പെക്ടർക്കെതിരെ നടപടിയെടുക്കണമെന്നും ആത്മഹത്യാക്കുറിപ്പിൽ ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here