Home NATIONAL കോവിഡ് വാക്‌സിനെടുത്ത് നരേന്ദ്രമോദി; മോദിയെടുത്തത് ഇന്ത്യയുടെ സ്വന്തം വാക്‌സിന്‍; ‌മോദിക്ക് പ്രതിരോധ കുത്തിവയ്പ് എടുത്തത് സിസ്റ്റര്‍...

കോവിഡ് വാക്‌സിനെടുത്ത് നരേന്ദ്രമോദി; മോദിയെടുത്തത് ഇന്ത്യയുടെ സ്വന്തം വാക്‌സിന്‍; ‌മോദിക്ക് പ്രതിരോധ കുത്തിവയ്പ് എടുത്തത് സിസ്റ്റര്‍ പി. നിവേദത

 

ന്യൂഡല്‍ഹി: ഇന്ത്യയില്‍ രണ്ടാം ഘട്ട വാക്‌സിനേഷന്‍ ഇന്നാരംഭിച്ചു. രണ്ടാം ഘട്ട വാക്‌സിനേഷനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്‌സീന്‍ സ്വീകരിച്ചു. ഡല്‍ഹി എയിംസില്‍ നിന്നാണ് മോദി വാക്‌സീന്റെ ആദ്യ ഡോസ് എടുത്തത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സീനാണ് മോദി സ്വീകരിച്ചത്. പുതുച്ചേരിയില്‍ നിന്നുള്ള സിസ്റ്റര്‍ പി. നിവേദയാണ് മോദിക്ക് പ്രതിരോധ കുത്തിവയ്പ് എടുത്തത്.കോവിഡ് 19നെതിരയുള്ള ആഗോള പോരാട്ടം ശക്തിപ്പെടുത്തുന്നതില്‍ നമ്മുടെ ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും വളരെ വേഗത്തില്‍ പ്രവര്‍ത്തിച്ചത് ശ്രദ്ധേയമാണ്. യോഗ്യരായ എല്ലാ പൗരന്മാരും വാക്‌സീന്‍ സ്വീകരിക്കണം. നമുക്ക് ഒരുമിച്ച് ഇന്ത്യയെ കോവിഡ് മുക്തമാക്കാം’- വാക്‌സീന്‍ സ്വീകരിച്ച ശേഷം മോദി ട്വീറ്റ് ചെയ്തു.

ഇന്ത്യയുടെ രണ്ടാം ഘട്ട വാക്‌സിനേഷന്‍ ഇന്ന് മുതല്‍ ആരംഭിക്കാനിരിക്കെയാണ് ആദ്യ ഡോസ് പ്രധാനമന്ത്രി സ്വീകരിച്ചത്. 60 വയസ്സിനു മുകളിലുള്ളവര്‍ക്കും 45-59 പ്രായപരിധിയിലുള്ള ഗുരുതര രോഗബാധിതര്‍ക്കും കോവിഡ് വാക്‌സിനേഷനുള്ള റജിസ്‌ട്രേഷന്‍ രാവിലെ പത്തു മുതല്‍ ആരംഭിക്കും. കോവിന്‍ (https://www.cowin.gov.in) പോര്‍ട്ടല്‍ വഴിയും ആരോഗ്യസേതു ആപ് വഴിയും റജിസ്റ്റര്‍ ചെയ്യാം. പോര്‍ട്ടലോ ആപ്പോ വഴിയല്ലാതെ നേരിട്ട് വാക്‌സീന്‍ വിതരണ കേന്ദ്രത്തിലെത്തി പേര് റജിസ്റ്റര്‍ ചെയ്യാനും പിന്നീട് സൗകര്യമൊരുക്കും.
യോഗ്യരായ പൗരന്മാരല്ലാം വാക്‌സീന്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here