Home Top News നൂറുകോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കാനായത് ഓരോ ഇന്ത്യക്കാരന്റെയും വിജയം; ലോകം ഇന്ന് ഇന്ത്യയെ ഫാര്‍മ ഹബ്ബായി...

നൂറുകോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കാനായത് ഓരോ ഇന്ത്യക്കാരന്റെയും വിജയം; ലോകം ഇന്ന് ഇന്ത്യയെ ഫാര്‍മ ഹബ്ബായി പരിഗണിക്കുന്നു; നരേന്ദ്ര മോദി

ന്യൂഡല്‍ഹി: രാജ്യത്ത് നൂറ് കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കാനായത് ഓരോ പൗരന്റെയും വിജമാണന്നും . രാജ്യം വളരെ നേരത്തെ ഈ നേട്ടം കൈവരിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഈ നേട്ടം നവഭാരതത്തിന്റെ പ്രതീകമാണ്. അതിനാല്‍ എല്ലാവരോടും നന്ദി അറിയിക്കുന്നു. ഏത് പ്രതിസന്ധിയും നേരിടാന്‍ രാജ്യത്തിന് കഴിയുമെന്നതിന്റെ തെളിവാണിത്. നൂറ് കോടി എന്നത് ഒരു ചെറിയ സംഖ്യയല്ല. ഇതൊരു നാഴികക്കല്ലാണ്. വളരെ വേഗത്തില്‍ രാജ്യത്തിന് ഈ നേട്ടം കൈവരിക്കാനായി. ഇന്ത്യ കോവിഡിനെ തോല്‍പിക്കുമോ എന്ന് സംശയം പ്രകടിപ്പിച്ചവരുണ്ടായിരുന്നു. ഈ നേട്ടം അവര്‍ക്കുള്ള മറുപടിയാണ്. ഈ കോവിഡ് മഹാമാരിയെ ഇന്ത്യ തോല്‍പിക്കുക തന്നെ ചെയ്യും.ഇന്ത്യയുടെ നേട്ടങ്ങള്‍ ലേകരാജ്യങ്ങള്‍ അംഗീകരിക്കുന്നു. ലോകം ഇന്ത്യയെ ഫാര്‍മ ഹബ്ബായി പരിഗണിക്കുകയാണ്. ഏത് കഠിനമായ പ്രതിബന്ധങ്ങളും രാജ്യത്തിന് മറികടക്കാനാകുമെന്നതിന്റെ നേര്‍സാക്ഷ്യമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. വാക്സിന്‍ വിതരണത്തില്‍ തുല്യത പാലിക്കാന്‍ നമുക്ക സാധിച്ചു. ഗ്രാമ-നഗര വ്യത്യാസമില്ലാതെ വാക്സിന്‍ ലഭ്യമാക്കാനായി. വിഐപി സംസ്‌കാരത്തെ പൂര്‍ണമായും അകറ്റിനിര്‍ത്താനായെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വാക്സിനെതിരായ പ്രചരണങ്ങള്‍ ഇപ്പോഴും വലിയ വെല്ലുവിളിയായി നില്‍കുകയാണ്. ശാസ്ത്രീയ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് വാക്സിനേഷനെന്നും ഭയക്കേണ്ടതില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

മഹാമാരിയെ തോല്‍പ്പിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമോ എന്ന ചിലരുടെ സംശയത്തിനുള്ള മറുപടിയാണ് ഈ നേട്ടം. മഹാമാരിയെ ഇന്ത്യ തോല്‍പ്പിക്കുമെന്നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. വിളക്കുകത്തിക്കാന്‍ പറഞ്ഞപ്പോള്‍ ചിലര്‍ പുച്ഛിച്ചു. എന്നാല്‍ വിളക്കു കത്തിച്ചപ്പോള്‍ രാജ്യത്തിന്റെ ഒരുമയാണ് അന്ന് തെളിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here