Home NATIONAL മോദി സര്‍ക്കാര്‍ റീലോഡഡ്! പുതിയ മന്ത്രിമാര്‍. പുതിയ മുഖം

മോദി സര്‍ക്കാര്‍ റീലോഡഡ്! പുതിയ മന്ത്രിമാര്‍. പുതിയ മുഖം

രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ പുനസംഘടനയില്‍ അടിമുടി മാറ്റം. നിലവിലുള്ള 12 മന്ത്രിമാരെ ഒഴിവാക്കി പുതിയ 43 അംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് കേന്ദ്രസര്‍ക്കാര്‍ മുഖം മിനുക്കിയത്. കോവിഡിലെ ആരോഗ്യ- സാമ്പത്തിക പ്രതിസന്ധികളില്‍ തിരിച്ചടി നേരിട്ട കേന്ദ്രമന്ത്രിസഭയ്ക്ക് അനിവാര്യമായ മാറ്റം എന്ന നിലയ്ക്ക് കൂടിയാണ് പുതിയ മന്ത്രിമാര്‍.

രാഷ്ട്രപതി ഭവനില്‍ ഒന്നര മണിക്കൂര്‍ നീണ്ടു നിന്ന സത്യപ്രതിജ്ഞ വൈകിട്ട് ഏഴരയോടെയാണ് അവസാനിച്ചത്. ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍, നിയമ- ഐടി വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ്, വനം- പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ എന്നിവര്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ മാറ്റിയത് തീര്‍ത്തും അപ്രതീക്ഷിതമായി. പുതുമുഖങ്ങളില്‍ വനിതകള്‍ക്കും യുവാക്കള്‍ക്കും അവസരം ഉണ്ട്.

പതിനഞ്ച് പേര്‍ക്കാണ് പുതുതായി കാബിനറ്റ് പദവി നല്‍കിയത്. 36 പേര്‍ പുതുമുഖങ്ങളാണ്. പതിനൊന്ന് സ്ത്രീകളുണ്ട്. ഒബിസിയില്‍ നിന്ന് 27 പേരും എസ്ടി യില്‍ നിന്ന് എട്ട് പേരും എസ് സി വിഭാഗത്തില്‍ നിന്ന് 12 പേരും മന്ത്രിമാരായി. 13 അഭിഭാഷകര്‍, ആറ് ഡോക്ടര്‍മാര്‍, 7 സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍, നാല് മുന്‍ മുഖ്യമന്ത്രിമാര്‍ എന്നിവര്‍ പുതുതായി മന്ത്രിസഭയില്‍ എത്തി.

നാരായണ്‍ റാണെ, സര്‍ബാനന്ദ സോനോവാള്‍, ജ്യോതിരാദിത്യ സിന്ധ്യ എന്നിവര്‍ കേന്ദ്രമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. കിരണ്‍ റിജിജുവിനും ഹര്‍ദീപ് സിങ് പുരിക്കും കാബിനറ്റ് മന്ത്രിമാരായി സ്ഥാനക്കയറ്റം ലഭിച്ചു. അനുരാഗ് ഠാക്കൂറിനും ആര്‍കെ സിങിനും ജി. കിഷന്‍ റെഡ്ഢിക്കും സ്ഥാനകയറ്റം ലഭിച്ചു. അനുപ്രിയ പട്ടേല്‍, ശോഭ കരന്തലജെ, മീനാക്ഷി ലേഖി എന്നിവര്‍ കേന്ദ്രസഹമന്ത്രിമാരായി.

കേന്ദ്രസഹമന്ത്രിയായി ആണ് മലയാളി ആയ രാജീവ് ചന്ദ്രശേഖര്‍ ചുമതലയേറ്റത്. എ.നാരായണസ്വാമി, ജോണ്‍ ബര്‍ള എന്നിവരും കേന്ദ്ര സഹമന്ത്രിമാരായി.

LEAVE A REPLY

Please enter your comment!
Please enter your name here