Home Top News സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി

സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി

ശ്രീനഗർ : ഇത്തവണയും സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മുവിലെ നൗഷേരയിലെത്തി. സൈന്യം തന്റെ കുടുംബവും ഇന്ത്യയുടെ രക്ഷാകവചവുമാണെന്നും സൈനികരെ ഓർത്ത് അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു .പാക്കിസ്ഥാനെ പരോക്ഷമായി വിമർശിച്ച പ്രധാനമന്ത്രി, ഭീകരതയ്ക്ക് ചുട്ട മറുപടി നൽകുന്നുണ്ടെന്ന് പറഞ്ഞു.പ്രതിരോധമേഖലയെ കൂടുതൽ സ്വദേശിവൽക്കരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സൈനികശേഷി വർധിപ്പിക്കണമെന്നും കാലത്തിനൊപ്പം നവീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രജൗറിയിലെ നൗഷേര സെക്ടറിലെ നിയന്ത്രണ രേഖയ്ക്കു സമീപം നിലയുറപ്പിച്ചിരിക്കുന്ന സൈനികർക്കൊപ്പമാണ് ഇത്തവണ പ്രധാനമന്ത്രി ദീപാവലി ആഘോഷിക്കുന്നത്. ഇത് രണ്ടാം തവണയാണ് മോദി ജില്ലയിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കുന്നത്. 2019ലാണ് ഇതിനുമുൻപ് സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാനായി നൗഷേര സെക്ടർ പ്രധാനമന്ത്രി സന്ദർശിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി കരസേനാ മേധാവി ജനറൽ എം.എം.നരവനെ ഇന്നലെ ജമ്മുവിലെത്തി സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here