ശ്രീനഗര്‍: ജമ്മു കശ്മീരിലെ അഞ്ച് ജില്ലകളിലെ മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ പുനഃസ്ഥാപിച്ചു. ഡോഡ, കിശ്ത്വാര്, റാംബന്‍, രജൗരി, പൂഞ്ച് എന്നീ ജില്ലകളിലെ മൊബൈല്‍ സേവനങ്ങളാണ് പുനഃസ്ഥാപിച്ചത്.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് അഞ്ചുമുതലാണ് ജമ്മു കശ്മീരിലെ വിവിധ ഭാഗങ്ങളില്‍ ആശയവിനിമയ സൗകര്യങ്ങള്‍ താത്കാലികമായി റദ്ദാക്കിയത്.
ഓഗസ്റ്റ് 17 ഓടെ അഞ്ചു ജില്ലകളിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചിരുന്നു. ജമ്മു, റിയാസി, സാംബ, കത്വ, ഉദ്ദംപുര്‍ ജില്ലകളിലായിരുന്നു 2 ജി മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചത്.
Mobile phone services snapped across #JammuAndKashmir since August 5, resumed in five districts of Jammu region- DODA, KISHTWAR, RAMBAN, RAJOURI and POONCH pic.twitter.com/DO6BK3halF
— ANI (@ANI) August 29, 2019