Home Tech ജനത്തെ പിഴിഞ്ഞ് മൊബൈൽ കമ്പനികളും

ജനത്തെ പിഴിഞ്ഞ് മൊബൈൽ കമ്പനികളും

എയർടെല്ലിന്​ പിന്നാലെ താരിഫ്​ നിരക്ക്​ വർധിപ്പിച്ച് മൊബൈൽ സേവന ദാതാക്കളായ​ വിയും. ​പ്രീപെയ്​ഡ്​ കണക്ഷനുകൾക്കാണ് നിരക്ക് വർദ്ധിപ്പിച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലമാണ് ഈ വർദ്ധനവെന്ന് വി വ്യക്തമാക്കി.പുതിയ​ നിരക്കുകൾ നവംബർ 25 മുതൽ നിലവിൽ വരും. എയർടെൽ പ്ലാനിനേക്കാൾ അൽപ്പം താഴ്ത്തിയാണ്​ വിയുടെ താരിഫ്​ വർധന. എന്നാൽ ചില പ്ലാനുകൾ ഇരുകമ്പനിക​ള​ുടേതും സമാനവുമാണ്​.ഏറ്റവും കുറഞ്ഞ നിരക്കായ 79ന്‍റെ പ്ലാനിന്​ 99 രൂപ. 28 ദിവസത്തെ ലിമിറ്റഡ്​ ലോക്കൽ എസ്​.ടി.ഡി കോളും 200 എം.ബി ഡേറ്റയുമാണ്​ പ്ലാനിന്​ നൽകുക.2399 രൂപയുടെ ഏറ്റവും ഉയർന്ന പ്ലാനിന്​ ഇനി 2899 രൂപ നൽകേണ്ടിവരും. ഡേറ്റ​​ ടോപ്​ അപ്​ പ്ലാനിന്‍റെയും നിരക്കുകൾ വർധിപ്പിച്ചു. 67 രൂപ വരെയാണ് ഏറ്റവും ഉയർന്ന​ വർധന. ഇതോടെ 48 രൂപയുടെ പ്ലാൻ 58 രൂപയാകും. 351 രൂപയുടെ പ്ലാനിന്​ നവംബർ 25 മുതൽ 418 രൂപയും നൽകേണ്ടിവരും.

LEAVE A REPLY

Please enter your comment!
Please enter your name here