പട്ടിക്കാട് :രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നിലവിളികേട്ടു, ഓടിച്ചെന്നപ്പോള്‍ ഒരു പ്രസവം നടക്കുന്നു. ഭര്‍ത്താവ് അടുത്തുണ്ടെങ്കിലും എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു.രാവിലെ നടക്കാനിറങ്ങിയതായിരുന്നു ഇടപ്പാറ മാത്യുവും ഭാര്യ ഗ്രേറ്റലും. അപ്പോഴാണ് റോഡരികിലെ വീട്ടില്‍നിന്ന് ഉച്ചത്തിലുള്ള നിലവിളി കേട്ടത്. ഒരു യുവതിയും ഭര്‍ത്താവും താമസിച്ച റോഡരികിലെ വാടകവീട്ടില്‍നിന്നായിരുന്നു ആ നിലവിളി. ഓടിച്ചെന്നപ്പോള്‍ ഒരു പ്രസവം നടക്കുന്നു. ഭര്‍ത്താവ് അടുത്തുണ്ടെങ്കിലും എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു.വീട്ടില്‍ പ്രസവത്തിനിടെ അമിത രക്തസ്രാവമുണ്ടായി അപകടാവസ്ഥയിലായ യുവതിയെയും അനക്കമറ്റ കുഞ്ഞിനും രക്ഷയായത് യുവ ദമ്പതിമാര്‍ . ഇടപ്പാറ മാത്യു-േഗ്രറ്റല് എന്നിവരാണ് അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായത്.പ്രസവിച്ചുകൊണ്ടിരുന്ന യുവതി രക്തത്തില്‍ കുളിച്ചുകിടക്കുന്നു. കുഞ്ഞിനെ പുറത്തെടുത്ത ഗ്രേറ്റല്‍ പൊക്കിള്‍ക്കൊടി ഛേദിച്ചെങ്കിലും കുഞ്ഞിന് അനക്കമുണ്ടായിരുന്നില്ല. പ്രഥമശുശ്രൂഷയ്ക്കുശേഷം കുഞ്ഞ് കരയാന്‍ തുടങ്ങി. ഇന്ത്യയിലെ വിവിധ ആശുപത്രികളില്‍ ഗ്രേറ്റല്‍ നഴ്സായി ജോലിചെയ്തിട്ടുണ്ട്. ആ പരിചയമാണ് തുണയായത്.
വാണിയമ്പാറ സ്വദേശികളാണ് ദന്പതിമാര്. യുവതിയുടെ പ്രസവത്തീയതിക്ക് ഇനിയും ഒരു മാസമുണ്ടായിരുന്നു. പെട്ടെന്നാണ് പ്രസവവേദന വന്നത്. എന്തുചെയ്യണമെന്നറിയാതിരിക്കുേന്പാഴേക്കും പ്രസവവും നടന്നു.
അപ്പോഴേക്കും മറ്റുള്ളവര്‍ വിവരമറിഞ്ഞെത്തി. മുന്‍ പഞ്ചായത്ത് അംഗം പി.ജെ. അജി, നാട്ടുകാരായ ബെന്നി, രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്ന് ആംബുലന്‍സ് വരുത്തി. നടക്കാനിറങ്ങിയവരുടെ കൂട്ടത്തിലുണ്ടായിരുന്ന നാട്ടുകാരിയായ ഷീബ സന്തോഷ് കുഞ്ഞിനെ ടവലില്‍ പൊതിഞ്ഞെടുത്തു. അമ്മയെയും കുഞ്ഞിനെയും പിന്നീട് ജില്ലാ ആശുപത്രിയിലേക്കു മാറ്റി.