തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് പ്രഭാതസവാരി നടത്തുന്നതിനിടയിലെ രസകരമായ മുഹൂര്‍ത്തങ്ങള്‍ സമൂഹമാധ്യമത്തില്‍ ശ്രദ്ധേയമാകുന്നു. ട്രാക്ക് സ്യൂട്ടിട്ട് നടക്കാന്‍ ഇറങ്ങിയ മുഖ്യമന്ത്രിയോട് കുറച്ചു പേര് സംസാരിക്കുന്നതാണ് വീഡിയോയില്‍. സാധാരണനിലയില്‍ അവരോട് സംവദിക്കുന്ന മുഖ്യമന്ത്രിയെയും വീഡിയോയില്‍ കാണാം.
അവസാനമായി ഒന്നു കൂടി, എങ്ങനെയാണ് താങ്കള്‍ യുവത്വം കാത്തു സൂക്ഷിക്കുന്നത് എന്നതായി സംഘത്തിലെ ഒരു സ്ത്രീയുടെ സംശയം. തന്റെ ഡയറ്റാണ് ആ രഹസ്യമെന്ന് ചിരിയോട് കൂടി സ്റ്റാലിന് മറുപടിയും പറയുന്നു.
വ്യായാമത്തിന് പ്രാധാന്യം നല്കുന്ന വ്യക്തിയാണ് എംകെ സ്റ്റാലിന്. അദ്ദേഹം ജിമ്മില്‍ വ്യായാമം ചെയ്യുന്നതിന്റെ വീഡിയോ ഇതിന് മുമ്പ് വൈറല്‍ ആയിരുന്നു. താന്‍ സ്ഥിരമായി യോഗ ചെയ്യുമെന്നും സൈക്ലിംഗിന് സമയം കണ്ടെത്തുമെന്നും സ്ഥിരമായി നടക്കാന്‍ ഇറങ്ങുമെന്നും സ്റ്റാലിന് തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്.
M K Stalin blushes as a lady asks the secret of his youthful look, during his morning walk. He responds "diet control". pic.twitter.com/178TnzrNxE
— J Sam Daniel Stalin (@jsamdaniel) September 21, 2021