Home Fashion മെക്‌സിക്കോയുടെ ആന്ദ്രെ മെസ മിസ് യൂണിവേഴ്‌സ്, ഇന്ത്യന്‍ സുന്ദരി തേര്‍ഡ് റണ്ണര്‍അപ്

മെക്‌സിക്കോയുടെ ആന്ദ്രെ മെസ മിസ് യൂണിവേഴ്‌സ്, ഇന്ത്യന്‍ സുന്ദരി തേര്‍ഡ് റണ്ണര്‍അപ്

ഫ്‌ളോറിഡയില്‍ നടന്ന മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ മെക്‌സിക്കോ സുന്ദരി ആേ്രന്ദ മെസ കിരീടം ചൂടി. ആദ്യ മൂന്ന് സ്ഥാനവും കരസ്ഥമാക്കിയത് ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ളവരാണ്. 69ആമത് വിശ്വസുന്ദരി മത്സരമാണ് കോവിഡ് കാലത്ത് നടന്നത്. ഇന്ത്യന്‍ സുന്ദരി അഡ്‌ലിന്‍ കാസ്ലിനോ മൂന്നാം റണ്ണര്‍ അപ്പായി.

മെക്‌സിക്കോയില്‍ നിന്നുള്ള മൂന്നാമത്തെ വിശ്വസുന്ദരിയാണ് ആന്ദ്രേ. 1991ല്‍ ലുപിറ്റ ജോണ്‍സും 2010ല്‍ സിമേന നവരേറ്റുമാണ് മുമ്പ് രാജ്യത്തിന് വേണ്ടി കിരീടം ചൂടിയത്. മിസ് ബ്രസീല്‍ ജൂലിയ ഗാമ രണ്ടാം സ്ഥാനത്തും പെറുവില്‍ നിന്നുള്ള സുന്ദരി ജാനിക് കാസ്റ്റിലോ മൂന്നാം സ്ഥാനത്തും എത്തി.

ഇന്ത്യയെ കുറിച്ചും ഇന്ത്യ ഇപ്പോള്‍ കടന്ന് പോകുന്ന അവസ്ഥയെ കുറിച്ചും ആണ് താന്‍ ചിന്തിച്ചതെന്ന് ഇന്ത്യന്‍ സുന്ദരി അഡ്‌ലിന്‍ കാസ്ലിനോ ഇന്‍സ്റ്റഗ്രമില്‍ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here