Home Editers pick ‘സ്‌കൂള്‍ വേഗം തുറക്കണേ മന്ത്രി സാര്‍ ( അല്ല മന്ത്രി അപ്പൂപ്പാ)’ വിദ്യാഭ്യാസമന്ത്രിയുമായി വയനാട്ടിലെ തന്‍ഹ ഫാത്തിമയുടെ...

‘സ്‌കൂള്‍ വേഗം തുറക്കണേ മന്ത്രി സാര്‍ ( അല്ല മന്ത്രി അപ്പൂപ്പാ)’ വിദ്യാഭ്യാസമന്ത്രിയുമായി വയനാട്ടിലെ തന്‍ഹ ഫാത്തിമയുടെ വീഡിയോ കോള്‍

സ്‌കൂള്‍ നേരിട്ട് തുറക്കാത്തതില്‍ പരിഭവം പറഞ്ഞ് സമൂഹമാധ്യമത്തില്‍ വൈറലായ തന്‍ഹ ഫാത്തിമയ്ക്ക് അപ്രതീക്ഷിതമായി ഒരു വീഡിയോ കോള്‍ എത്തി. വിദ്യാഭ്യാ, മന്ത്രി ശിവന്‍ കുട്ടിയാണ് കുഞ്ഞിനെ വീഡിയോ കാള്‍ ചെയ്തത്. ഫോണിലൂടെയുള്ള പഠനം ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് കെഞ്ചിയ യുകെജിക്കാരിയോട് നവംബറില്‍ സ്‌കൂള്‍ തുറക്കാമെന്ന് മന്ത്രി വാക്ക് കൊടുത്തു.

മന്ത്രി തന്നെയാണ് വീഡിയോ കോളിന്റെ ദൃശ്യങ്ങള്‍ തന്റെ സമൂഹമാധ്യമപേജിലൂടെ പങ്ക് വച്ചത്. മന്ത്രി സാര്‍ എന്ന വിളി മന്ത്രി അപ്പുപ്പന്‍ എന്നാക്കി പലതവണ ശിവന്‍കുട്ടി തിരുത്തുന്നതും വീഡിയോയില്‍ ഉണ്ട്.

അപ്പോള്‍ ഇങ്ങനെ, സാര്‍ അല്ല; വിദ്യാഭ്യാസ മന്ത്രി അപ്പുപ്പന്‍!

https://www.facebook.com/comvsivankutty/videos/557355222236691/

LEAVE A REPLY

Please enter your comment!
Please enter your name here