തിരുവനന്തപുരം: കോവിഡ് രോഗികളുമായി അടിത്തിടപഴകിയെന്ന ആരോപണത്തില്‍ സംസ്ഥാനത്തെ ഒരു മന്ത്രിക്ക് വിലക്ക്. എന്നാല്‍ ഇതാന്നും ബാധകമാകതെ പത്തനംതിട്ട ജില്ലാ കലകര്‍ പിബി നൂഹ്. ജില്ലാ കലക്ടര്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ നടപടി സ്വീകരിക്കേണ്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നീണ്ട അവധിയിലും പ്രവേശിച്ചു.
ഇതോടെ പത്തനംതിട്ടയിലെ സ്ഥിതി അതീവ ഗുരുതരമാകുന്നു. ജില്ലാ കലക്ടര്‍ ക്വാറന്രീന് ആകാത്തതിനെ തുടര്‍ന്ന് ജില്ലയിലെ ഉദ്യോഗസ്ഥരും വിഷമത്തിലായിരിക്കുകയാണ്. കോവിഡ് രോഗികളുമായി നേരില്‍ കണ്ടെന്ന ആരോപണത്തില്‍ മന്ത്രി എ.സി. മൊയ്തീന് ഈ മാസം 26 വരെ പൊതുപരിപാടികളില്‍ പങ്കെടുക്കരുതെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്കി. എന്നാല്‍ ഹോം ക്വാറന്റീന് വേണ്ടെന്നും തൃശ്ശൂര്‍ മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി. കോവിഡ് രോഗികളുമായി ഇടപഴകിയെന്നായിരുന്നു മന്ത്രിക്കെതിരെയുള്ള ആരോപണം.
എന്നാല്‍ ഇതിനെക്കോള് ഗുരുതര ആരോപണം നേരിടുന്ന പത്തനംതിട്ട ജില്ലാകളക്ടര്‍ ക്വാറന്റീനാകാന് തയ്യാറാകുന്നില്ല. വിദേശത്ത് നിന്നെത്തി രോഗം സ്ഥീരീകരിച്ച രോഗിയുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയിട്ടും ക്വാറന്റീന് ആകാന്‍ ജില്ലാ കലക്ടര്‍ തയ്യാറാകുന്നുമില്ല. ജില്ലാ കലക്ടര്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ റിപ്പോര്‍ട്ട് നല്‍കേണ്ട ജില്ലാ മെഡിക്കല്‍ ഓപീസര്‍ നീണ്ട ലീവിലും പോയി.
നെടുമ്പാശേരിയില്‍ വിമാനം ഇറങ്ങിയ പ്രവാസികളുമായി ജില്ലയില്‍ എത്തിയ വാഹനത്തില്‍ കലക്ടര്‍ കയറുകയും കോവിഡ് രോഗം സ്ഥീരീകരിച്ചയാളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. ഇതും മാതൃമലാളം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിദേശത്തു നിന്നു എത്തിയ ആളില്‍ കോവിഡ് സ്ഥീരീകരിച്ചതിന് ശേഷം നടന്ന അവലോകനയോഗത്തില്‍ അവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട എല്ലാവരും നീരീക്ഷണത്തില്‍ പോകണമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ജില്ലാ കലക്ടര്‍ തയ്യാറായില്ല.
ഇതിനു പിന്നാലെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഒരു മാസ ലീവില്‍ പോകുകയായിരുന്നു. ഇതു സംബന്ധിച്ച കലക്ടറുമായി ുഉണ്ടായ അഭിപ്രായ വ്യത്യാസമാണ് ജില്ലാ മെഡിക്കല്‍ ഓപീസറുടെ അവധിക്ക് കാരണമെന്നും പറയപ്പെടുന്നു. കോവിഡ് രോഗിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവര്‍ ക്വാറന്റീനില്‍ പോകുന്നത് സംബന്ധിച്ച ജില്ലാ മെഡിക്കല്‍ ബോര്‍ഡ് വിളിച്ച് ചേര്‍ത്ത് റിപ്പോര്‍ട്ട് നല്‍കേണ്ടത് ജില്ലാ മെഡിക്കല്‍ ഓഫീസറാണ്. ജില്ലാ മെഡിക്കല്‍ ഓപീസര്‍ നീണ്ട കാലത്തെ അവധിയില്‍ പോയതിനാല്‍ മെഡിക്കല്‍ ബോര്‍ഡ് യോഗവും ചേരാന്‍ കഴിയാത്ത അവസ്ഥയിലാണ്.
വിദേശത്തു നിന്നു എത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ മന്ത്രിമാരും കലക്ടര്‍മാരും പോകരുതന്നും അത്തരം രീതികള്‍ കോവിഡ് വ്യാപനത്തിന് കാരണമാകുമെന്നും പത്തനംതിട്ടയിലെ സംഭവത്തിന് ശേഷം മുഖ്യമന്ത്രി പിണാരായി വിജയന് കര്‍ശന നിര്‍ദ്ദേവും നല്‍കിയിട്ടുണ്ട്.
തൃശൂരില്‍ കോവിഡ് സ്ഥിരീകരിച്ച രണ്ട് പ്രവാസികളുമായി മന്ത്രി അടുത്ത് ഇടപഴകിയെന്ന് കാണിച്ച് തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. മന്ത്രിയടക്കമുള്ളവര്‍ പ്രവാസികളുമായി സംസാരിക്കുന്ന വീഡിയോയും കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു.
അത്യാവശ്യയാത്രകള്‍ മാത്രമേ പാടുള്ളൂവെന്നും മന്ത്രിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മന്ത്രി വീടിനു പുറത്ത് ഇറങ്ങിയിരുന്നില്ല. മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശം വന്നാല്‍ അത് അതേപടി അനുസരിക്കുമെന്ന് നേരത്തെ തന്നെ മന്ത്രി വ്യക്തമാക്കിയിരുന്നു.
കോവിഡ് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടും ക്വാറന്റീന് പോകാന്‍ പത്തനംതിട്ട ജില്ലാ കലക്ടര്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ജി്ല്ലാ കലക്ടര്‍ വിളിച്ച കോവിഡ് അവലോകന യോഗത്തില്‍ ജില്ലയില്‍ നി്ന്നുളള എം.എല്‍എമാര്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പങ്കെടുത്തത്. ആ യോഗത്തില്‍ പങ്കെടുത്ത കലക്ടറും ഡെപ്യൂട്ടി ഡിഎം.ഒയും മാസ്ക് ധരിക്കാതെ പങ്കെടുത്തതും വിവാദമായിരുന്നു