Home Auto ബിഎംഡബ്യു മിനി കൂപ്പറും സ്വന്തമാക്കി പൃഥ്വിരാജ്

ബിഎംഡബ്യു മിനി കൂപ്പറും സ്വന്തമാക്കി പൃഥ്വിരാജ്

ലംബോര്‍ഗിനി, റേഞ്ച് റോവര്‍, ബി.എം.ഡബ്ല്യു തുടങ്ങിയ ആഡംബര വാഹനങ്ങള്‍ക്ക് പിന്നാലെ പുതിയ ആഡംബര കാര്‍ കൂടി സ്വന്തമാക്കി പൃഥ്വിരാജ്. ബി.എം.ഡബ്ല്യുവിന്റെ ചെറുവാഹന വിഭാഗമായ മിനി ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള ജെ.സി.ഡബ്ല്യു എഡിഷന്‍ മിനി കൂപ്പറാണ് യുവതാരത്തിന്റെ വാഹനശേഖരത്തില്‍ എത്തിയിട്ടുള്ള പുതിയ മോഡല്‍. 45.50 ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ പുതിയ വാഹനത്തിന്റെ എക്‌സ്‌ഷോറും വില.

ഓട്ടോമാറ്റിക്കായി അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്നതുമായ സ്റ്റിയറിങ് വീല്‍, പാഡില്‍ ഷിഫ്റ്റ്, സ്റ്റീല്‍ പെഡല്‍, ജോണ്‍ കൂപ്പര്‍ വര്‍ക്സ് ബാഡ്ജിങ്ങുള്ള ഡോര്‍ സില്‍ എന്നിവയാണ് ഇന്റീരിയന്റെ സൗന്ദര്യം. ക്രോമിയം ഇന്‍സേര്‍ട്ടിന്റെ ആവരണത്തില്‍ നല്‍കിയിട്ടുള്ള ഹെക്‌സഗണ്‍ ആകൃതിയിലുള്ള റേഡിയേറ്റര്‍ ഗ്രില്‍, വലിയ ഹെഡ്ലൈറ്റ് ക്ലസ്റ്ററില്‍ നല്‍കിയിരിക്കുന്ന പ്രോജക്ഷന്‍ ഹെഡ്ലാമ്പും വൃത്താകൃതിയിലുള്ള എല്‍.ഇ.ഡി. ഡി.ആര്‍.എല്ലും ഗ്രില്ലില്‍ നല്‍കിയിട്ടുള്ള ജെ.സി.ഡബ്ല്യു.ബാഡ്ജിങ്ങുമാണ് ഈ വാഹനത്തെ സ്‌റ്റൈലിഷാക്കുന്നത്.  ബ്ലാക്ക് നിറത്തിലുള്ള ലെതറില്‍ തീര്‍ത്ത സ്പോര്‍ട്സ് സീറ്റുകളാണ് ഇന്റീരിയറിലെ ശ്രദ്ധാകേന്ദ്രം.

മിനി കൂപ്പറിന്റെ റെഗുലര്‍ മോഡലില്‍ നല്‍കിയിട്ടുള്ള 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ജെ.സി.ഡബ്ല്യു. എഡിഷനും കരുത്തേകുന്നത്. ഈ എന്‍ജിന്‍ 231 ബി.എച്ച്.പി. പവറും 320 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതിലെ ട്രാന്‍സ്മിഷന്‍. കേവലം 6.1 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഈ വാഹനത്തിന് കഴിയും.

LEAVE A REPLY

Please enter your comment!
Please enter your name here