Home NATIONAL പറക്കും സിങിന്‌ ആദരവോടെ വിട. മില്‍ഖാ സിങ് അന്തരിച്ചു

പറക്കും സിങിന്‌ ആദരവോടെ വിട. മില്‍ഖാ സിങ് അന്തരിച്ചു

????????????????????????????????????

ഇന്ത്യയുടെ അത്‌ലറ്റിക് ഇതിഹാസം മില്‍ഖാ സിങ് അന്തരിച്ചു. 91 വയസ്സായിരുന്നു. കോവിഡാനന്തര പ്രശ്‌നങ്ങളെ തുടര്‍ന്നാണ് മരണം. കോവിഡ് ഭേദമായെങ്കിലും ഓക്‌സിജന്‍ ലെവല്‍ കുറയുകയും പനി കൂടുകയും ചെയ്തതോടെ അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. ഛത്തീസ്ഗഡിലെ പിജിഐഎംഇആര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ നിര്‍മല്‍ കൗര്‍ അഞ്ച് ദിവസത്തിന് മുമ്പ് മരിച്ചു. ഇന്ത്യന്‍ വോളിബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ കൂടിയാണ് നിര്‍മല്‍ കൗര്‍.

ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും 400 മീറ്ററില്‍ സ്വര്‍ണം നേടിയ ഏക ഇന്ത്യക്കാരനാണ് മില്‍ഖ സിങ്. 1956 മെല്‍ബണ്‍ ഒളിമ്പിക്‌സിലും 1960 റോം ഒളിമ്പിക്‌സിലും 1964 ടോക്യോ ഒളിമ്പിക്‌സിലും ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ചു. നാല് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം നേടിയിട്ടുണ്ട്. 1959ല്‍ പത്മശ്രീയും അദ്ദേഹത്തിന് ലഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here