Home NATIONAL സംയുക്ത സൈനിക മേധാവി സഞ്ചരിച്ച ഹെലികോപ്റ്റർ ഊട്ടിയിൽ തകർന്നുവീണു; 4 മരണം

സംയുക്ത സൈനിക മേധാവി സഞ്ചരിച്ച ഹെലികോപ്റ്റർ ഊട്ടിയിൽ തകർന്നുവീണു; 4 മരണം

ഊട്ടി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് സസഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണു.നാല് മൃതദേഹങ്ങൾ കണ്ടെടുത്തതായി ഊട്ടി പൊലീസ് അറിയിച്ചു. ഊട്ടിയ്ക്ക് സമീപം കൂനൂരിലാണ് സംഭവം. സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേർ സഞ്ചരിച്ച ഹെലികോപ്റ്ററാണ് തകർന്നത്. ബിപിൻ റാവത്ത് ഉൾപ്പെടെ മൂന്നു പേർക്കു ഗുരുതര പരുക്കുണ്ടെന്നാണ് വിവരം.

വ്യോമസേനയുടെ എംഐ 17 ഹെലികോപ്റ്ററാണ് തകർന്നത്. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ. രക്ഷപ്പെട്ടവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. യാത്രക്കാരിൽ ഉന്നത സൈനിക ഉദ്യോഗസ്ഥരും റാവത്തിന്റെ ഭാര്യയും ഉൾപ്പെടുന്നു.കോയമ്പത്തൂരിലെ സുലൂർ വ്യോമസേന താവളത്തിൽ നിന്ന് ഊട്ടിയിലെ വെല്ലിങ്ടൺ കന്റോൺമെന്റിലേക്കുള്ള യാത്രാമധ്യേയാണ് ഹെലികോപ്റ്ററാണ് തകർന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ വ്യോമസേന ഉത്തരവിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here