Home KERALA എംജിയൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ കോല്‍കളി മത്സരത്തില്‍ ക്രമക്കേട് കാണിച്ച പത്തനംതിട്ട കാതോലിക്കറ്റ് കോളജ് വിവാദത്തില്‍; കോളജിനെ...

എംജിയൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ കോല്‍കളി മത്സരത്തില്‍ ക്രമക്കേട് കാണിച്ച പത്തനംതിട്ട കാതോലിക്കറ്റ് കോളജ് വിവാദത്തില്‍; കോളജിനെ യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ നിന്നും വിലക്കും; അല്ലെങ്കില്‍ 10 വിദ്യാര്‍ഥികള്‍ പുറത്തേക്ക്

പത്തനംതിട്ട: തൊടുപുഴയില്‍ നടക്കുന്ന എംജിയൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ കോല്‍കളി മത്സരത്തില്‍ ക്രമക്കേട് കാണിച്ച പത്തനംതിട്ട കാതോലിക്കറ്റ് കോളജ് വിവാദത്തില്‍. കഴിഞ്ഞ ദിവസം നടന്ന കോല്‍കളി മത്സരത്തില്‍ പുറത്തുനിന്നുളള രണ്ടുപേരെ ഐഡികാര്‍ഡില്‍ തിരിമറി നടത്തി മത്സരത്തില്‍ പങ്കെടുപ്പിച്ചിരുന്നു. ഈ വിവരം സംഘാടകര്‍ അറിഞ്ഞതോടെ നടത്തിയ പരിശോനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കോളജിനെ രണ്ടു വര്‍ഷത്തേക്ക വിലക്കാനോ മത്സരത്തില്‍ പങ്കെടുത്ത പത്ത് വിദ്യാര്‍ഥികളെ കോളജില്‍ നിന്നും പുറത്താക്കോനോ സര്‍വ്വകലാശാല തീരുമാനം എടുക്കും.

കോളജിനെ യൂണിവേഴ്സിറ്റി കലോത്സവത്തില്‍ നിന്നും വിലക്കുകയാണെങ്കില്‍ മറ്റു മത്സരങ്ങളില്‍ വിജയികളായ ഈ കോളജില്‍ നിന്നുളള മറ്റു വിദ്യാര്‍ഥികള്‍ക്ക് സൗത്ത് സോണ്‍ യൂണിവേഴ്സിറ്റി കലോത്സവങ്ങളില്‍ പങ്കെടുക്കാനും സാധിക്കില്ല.കലോത്സവത്തില്‍ ലഭിച്ച് ഗ്രേഡുകളും ഇല്ലാതാകും.

കലോത്സവത്തിന്റെ വെബ് സൈറ്റ് തകരാറിലായിതിനാലണ് പകരം പേര് ചേര്‍ക്കാന്‍ കഴിയാതെ പോയതെന്നാണ് കോളജ് യൂണിയന്‍ ഭാരവാഹികള്‍ പറയുന്നത്. എന്നാല്‍ മത്സരിക്കാന്‍ കോളജില്‍ നിന്നും യോഗ്യത നേടിയ ടിമിലെ രണ്ടു പേര്‍ ബൈക്ക് ആക്സിഡന്റില്‍ പിരക്കേറ്റ് മതത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത അവസ്ഥ വന്നിരുന്നു.

ഈ വിവരം മറ്റു മത്സരാര്‍ഥികളില്‍ നിന്നും മറച്ചുവെച്ച് കോളജ് യൂണിയന്‍ ചെയര്‍മാനും ആര്‍ട്സ് ് ക്ലബ്ബ് സെക്രട്ടറിയും ചേര്‍ന്ന് അവസാനം നിമിഷം പുറത്തു നിന്നുളള രണ്ടുപേരെ പങ്കെടുപ്പിക്കുകയായിരുന്നു. എംജിയൂണിവേഴസിറ്റിയുടെ തന്നെ ചുട്ടിപ്പാറ അപ്ലയ്ഡ് സയന്‍സ് കേളജിലെ ഒരു വിദ്യാര്‍ഥിയും കാതോലിക്കറ്റ് സ്‌കൂളിലെ ഒരു വിദ്യാര്‍ഥിയെയുമാണ് പകരക്കാരായി മത്സരാര്‍ഥികളാക്കിയത്. ഈ വിവരം കലോത്സവ സംഘാടകര്‍ക്ക് ബോധ്യപ്പെടുകയും ചെയ്തു.

വൈബ് സൈറ്റിലെ തകരാറാണെന്ന കോജജ് യൂണിയന്‍ ഭാരവാഹികളുടെ വാദം ഇതോടെ പൊളിയുകയായിരുന്നു. വൈബ് സൈറ്റിന് തകരാര്‍ സംഭവിച്ചതാണെങ്കില്‍ തന്നെ പകരക്കാരയി മത്സരിപ്പിപ്പിക്കേണ്ടത് അതേ കോളജിലെ വിദ്യാര്‍ഥികളെ തന്നെ ആയിരിക്കവെ സ്്കൂള്‍ വിദ്യാര്‍ഥിയെ അടക്കം കോളജ് കലോത്സവത്തില്‍ പങ്കെടുപ്പിച്ച കാതോലിക്കറ്റ് കോളജിന്റെ നടപടി വളരെയധികം ഗൗരവത്തോടെയാണ് യൂണിവേഴ്സിറ്റി കാണുന്നത്.

ഇക്കാരണത്താല്‍ തന്നെ ശക്തമായ നടപടികളുമായി മുന്നോട്ട പോകാനാണ് യൂണിവേഴ്സിറ്റിയുടെ തീരുമാനം. കോളജ് യൂണിയന്‍ ഭാരവാഹികള്‍ നടത്തിയ തട്ടിപ്പ് കാരണം നിരവധി വിദ്യാര്‍ഥികളുടെ ഭാവിയാണ് പ്രതിസന്ധിയിലായിരിക്കുന്നത്. നാക് അക്രഡിറേറേഷനടക്കമുളള കാതോലിക്കറ്റ് കോളജും ഇതോടെ യൂണിവേഴ്സിറ്റി തലത്തില്‍പെട്ടിരിക്കുകയാണ്. സര്‍വ്വകലാശാല നടപടികള്‍ കടുപ്പിക്കുകയാണങ്കില്‍ മത്സരാര്‍ഥികളായ വിദ്യാര്‍ഥികകളെ കോജളു പുറത്താക്കേണ്ട അവസസ്ഥയും വരും.

LEAVE A REPLY

Please enter your comment!
Please enter your name here