തിരുവനന്തപുരം: മെട്രോമാന് ഈ. ശ്രീധരന് ബിജിപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ശ്രീധരന് ബിജെപിയില്‍ ചേരുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് അറിയിച്ചത്.വിജയയാത്രയില്‍ ഔപചാരികമായി ബിജെപിയില്‍ ചേരുമെന്നും സുരേന്ദ്രന് പറഞ്ഞു. പല കാലഘട്ടങ്ങളിലായി രണ്ടു മുന്നണികളും ഇ.ശ്രീധരനെ എതിര്‍ക്കുകയും ദ്രോഹിക്കുകയും ചെയ്തിട്ടുണ്ട്.. അദ്ദേഹത്തെ പോലുള്ളവര്‍ ബിജെപിയില്‍ വരുന്നത് കേരളത്തിന്റെ പൊതുവികാരമാണ്. മത്സരിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെ.സുരേന്ദ്രന് പറഞ്ഞു.സ്ഥാനമാനങ്ങളെക്കുറിച്ചൊന്നും ചര്‍ച്ച നടത്തിയിട്ടില്ലെന്നും അതെല്ലാം ബിജെപി തീരുമാനിക്കുമെന്നും ബിജെപിയിലൂടെ രാഷ്ട്രീയത്തിലേക്കു പ്രവേശിക്കാന്‍ തീരുമാനിച്ച ഇ. ശ്രീധരന് പറഞ്ഞു.കേരളനേതൃത്വവുമായി മാത്രം നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷം എടുത്ത തീരുമാനമാണ്.
പെട്ടെന്നെടുത്ത തീരുമാനമല്ല. 10 വര്‍ഷമായി ഞാന്‍ കേരളത്തിലുണ്ട്. നാടിനു വേണ്ടി പലതും ചെയ്യണമെന്നുണ്ടായിരുന്നു. മറ്റു പല കക്ഷികളും നാടിനുവേണ്ടിയല്ല, പാര്‍ട്ടിക്കുവേണ്ടിയാണ് എല്ലാം ചെയ്യുന്നത്. അതില്‍നിന്നു വ്യത്യസ്തം ബിജെപിയാണ്. അതുകൊണ്ടാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് ഈ ശ്രീധരനും പറു. പാര്‍ട്ടി അംഗത്വമെടുത്ത് ആദ്യം ചേരും. മറ്റ് ഉത്തരവാദിത്തങ്ങളെല്ലാം ബിജെപി തീരുമാനിക്കും. അതുസംബന്ധിച്ചൊന്നും ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. ഒറ്റക്കൊന്നും ചെയ്യാനാവില്ല. അതുകൊണ്ടാണല്ലോ ഞാന്‍ കേരളത്തിലേക്കു മടങ്ങിയത്. ഒരുപാട് കാര്യങ്ങള്‍ കേരളത്തിനായി മനസിലുണ്ട്. അവയില്‍ പലതും ബിജെപിയുടെ പ്രകടനപത്രികയിലേക്ക് നല്കികഴിഞ്ഞു.
കൊച്ചി മെട്രോ, പാലാരിവട്ടം പാലം എന്നീ പദ്ധതികളിലായിരുന്നു കേരളസര്‍ക്കാരുമായി ബന്ധപ്പെട്ടിരുന്നത്. രണ്ടും പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇനി ഔദ്യോഗികബന്ധം തുടരില്ലൈന്നും ശ്രീധരന് പറഞ്ഞു. ഇനി ബിജെപിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തില്‍ മുഴുകുമെന്നും ഈ ശ്രീധരന് പറഞ്ഞു