Home Cinema മമ്മൂട്ടിയെ സ്റ്റാര്‍ ആക്കിയ മേളയുടെ നായകന്‍ രഘു അന്തരിച്ചു

മമ്മൂട്ടിയെ സ്റ്റാര്‍ ആക്കിയ മേളയുടെ നായകന്‍ രഘു അന്തരിച്ചു

ചലച്ചിത്ര നടന്‍ മേള രഘു അന്തരിച്ചു. 60 വയസ്സായിരുന്നു. കഴിഞ്ഞ മാസം മുതല്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കെ.ജി.ജോര്‍ജ് സംവിധാനം ചെയ്ത മേള എന്ന സിനിമയില്‍ നായകനായാണ് രഘുവിന്റെ സിനിമാ പ്രവേശനം. മമ്മൂട്ടിയെ സ്റ്റാര്‍ പരിവേഷത്തില്‍ എത്തിച്ച സിനിമ കൂടിയാണ് മേള. നടന്‍ ശ്രീനിവാസനാണ് രഘുവിന്റെ സിനിമാ പ്രവേശനത്തിന് നിമിത്തമായത്. മോഹന്‍ലാല്‍ ചിത്രമായ ദൃശ്യം 2ലാണ് അവസാനമായി അഭിനയിച്ചത്. മുപ്പതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം 16ന് വീട്ടില്‍ കുഴഞ്ഞ വീണ രഘുവിനെ ആദ്യം ചേര്‍ത്തല താലൂക്കാശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കമലഹാസനൊപ്പം അപൂര്‍വ സഹോദരങ്ങള്‍, സഞ്ചാരി, കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ തുടങ്ങിയവയാണ് ശ്രദ്ധേയമായ സിനിമകള്‍. ദൂരദര്‍ശനിലെ വേലുമാലു സര്‍ക്കസിലും പ്രധാനവേഷം കൈകാര്യം ചെയ്തു. കെപിസിസി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here