Home International മെഹുല്‍ ചോക്‌സിയെ നാടകീയമായി പിടികൂടി

മെഹുല്‍ ചോക്‌സിയെ നാടകീയമായി പിടികൂടി

സാമ്പത്തിക തട്ടിപ്പ് കേസില്‍ ഇന്ത്യ തിരയുന്ന രത്‌നവ്യാപാരിയായ മെഹുല്‍ ചോക്‌സിയെ നാടകീയമായി പിടികൂടി. കരീബിയന്‍ ദ്വീപായ ഡൊമിനക്കയില്‍ നിന്നാണ് പിടികൂടിയത്. ക്യൂബയിലേക്ക് രക്ഷപ്പെടാന്‍ ബോട്ടില്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. ഇന്റര്‍പോളും ഇയാള്‍ക്കെതിരെ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ആന്റിഗ്വന്‍ പൗരത്വം ഉണ്ടായിരുന്ന ചോക്‌സി രാജ്യം വിട്ടതായി ആന്റിഗ്വന്‍ പൊലീസ് അറിയിച്ചിരുന്നു. അധികം വൈകാതെ ചോക്‌സിയെ ആന്റിഗ്വന്‍ പൊലീസിന് കൈമാറും. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടത്തിയ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് പുറത്ത് വന്നതിനെ തുടര്‍ന്ന് 2017ലാണ് ചോക്‌സി ഇന്ത്യ വിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here