കഴിഞ്ഞ ദിവസം. നടനും ഗായകനും സംവിധായകനുമായ നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹമായിരുന്നു
കാസര്‍ഗോഡ് വച്ച് നടന്ന ചടങ്ങില്‍ നാദിര്‍ഷയുടെ അടുത്ത സുഹൃത്തും നടനുമായ ദിലീപും കുടുബവും സജീവസാന്നിധ്യമായിരുന്നു. ചടങ്ങിന്റെ വീഡിയോയും ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. ഇതില്‍ ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ചുവന്ന സാരിയും മുല്ലപ്പൂവും അണിഞ്ഞാണ് മീനാക്ഷി ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. ചുവന്ന ചുരിദാറായിരുന്നു കാവ്യ മാധവന്റെ വേഷം. നടി നമിതാ പ്രമോദും വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. മീനാക്ഷിയുടെയും നമിതയുടെയും അടുത്ത സുഹൃത്താണ് വധു ആയിഷ.
വിവാഹത്തിന് മുന്നോടിയായി കുറച്ച് ദിവസങ്ങളായി സംഘടിപ്പിച്ച ആഘോഷങ്ങളില്‍ ദിലീപും കാവ്യയും മീനാക്ഷിയും നമിതയുമെല്ലാം സജീവ സാന്നിധ്യമായിരുന്നു. വിവാഹത്തോടനുബന്ധിച്ചുള്ള സംഗീത് ചടങ്ങില്‍ കിടിലന്‍ ഡാന്‍സുമായി വേദി കയ്യടക്കിയ മീനാക്ഷിയുടെ വീഡിയോയും വൈറലായി മാറിയിരുന്നു.വ്യവസായിയായ ലത്തീഫ് ഉപ്ലയുടെ മകന് ബിലാല്‍ ആണ് ആയിഷയുടെ വരന്.