Home Govt Release മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് ഡ്യൂട്ടി

മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് ഡ്യൂട്ടി

കോവിഡ് ഡ്യൂട്ടിക്കായി മെഡിക്കല്‍ ഇന്റേണുകളെ നിയോഗിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശം. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ലക്ഷണങ്ങള്‍ കുറഞ്ഞ രോഗികളെ നോക്കാനും ടെലി കണ്‍സല്‍ട്ടേഷനും എംബിബിഎസ് അവസാന വര്‍ഷ വിദ്യാര്‍ത്ഥികളെ നിയോഗിക്കും. നിലവില്‍ അധിക ഡ്യൂട്ടി നോക്കുന്ന ഡോക്ടര്‍മാരുടെ അധിക ജോലി ഭാരം കുറയ്ക്കാന്‍ ഈ തീരുമാനം സഹായിക്കുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. പുതിയ പിജി വിദ്യാര്‍ത്ഥികളുടെ ബാച്ച് വരുന്നത് വരെ നിലവിലെ അവസാന പിജി വിദ്യാര്‍ത്ഥികള്‍ക്ക് ഡ്യൂട്ടി നല്‍കും. കുറഞ്ഞത് നൂറ് ദിവസം കോവിഡ് ഡ്യൂട്ടി ചെയ്യുന്നവര്‍ക്ക് സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റില്‍ മുന്‍ഗണന ലഭിക്കും. കോവിഡ് വാക്‌സിനേഷനും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കും. അതേ സമയം, നീറ്റ്, മെഡിക്കല്‍ പിജി പരീക്ഷകള്‍ നാല് മാസത്തേക്ക് മാറ്റി വെച്ചു. ഈ വര്‍ഷം ഓഗസ്റ്റിന് ശേഷം മാത്രമേ പരീക്ഷകള്‍ നടത്തുകയുള്ളുവെന്നും അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here