Home KERALA ഒരു സല്യൂട്ട് ചോദിച്ച മേയര്‍ക്ക് കിട്ടി തുരുതുരാ സല്യൂട്ട്, കിട്ടിയ സല്യൂട്ട് മടക്കി മേയറും

ഒരു സല്യൂട്ട് ചോദിച്ച മേയര്‍ക്ക് കിട്ടി തുരുതുരാ സല്യൂട്ട്, കിട്ടിയ സല്യൂട്ട് മടക്കി മേയറും

പൊലീസ് തന്നെ കാണുമ്പോള്‍ സല്യൂട്ട് ചെയ്യുന്നില്ലെന്ന് പരാതി തൃശ്ശൂര്‍ മേയര്‍ എംകെ വര്‍ഗീസ് ഉന്നയിച്ചത് കഴിഞ്ഞ ആഴ്ചയാണ്. ഇക്കാര്യത്തില്‍ ഡിജിപിക്ക് പരാതി നല്‍കിയ മേയറുടെ നടപടി ഏറെ വിവാദമായിരുന്നു.

ഇതിനിടയിലാണ് കഴിഞ്ഞ ദിവസം രസകരമായൊരു പ്രതിപക്ഷ പ്രതിഷേധം തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ കഴിഞ്ഞ ദിവസം നടന്നത്. കോര്‍പ്പറേഷന്‍ പ്രത്യേക കൗണ്‍സില്‍ ചേര്‍ന്നപ്പോഴാണ് നാടകീയത ചേര്‍ന്ന സംഭവങ്ങള്‍ അരങ്ങേറുന്നത്. മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ച ചെയ്യാനാണ് ഇന്നലെ പ്രത്യേക കൗണ്‍സില്‍ യോഗം ചേര്‍ന്നത്. ഇതിനിടയില്‍ മാസ്റ്റര്‍ പ്ലാന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷമായ കോണ്‍ഗ്രസും ബിജെപിയും മേയറിനെ വളഞ്ഞു.

പ്രതിഷേധിക്കാന്‍ പ്രതിപക്ഷം എടുത്തത് പ്രത്യേകമായ പ്രവൃത്തിയാണ്. പൊലീസിന്റെ സല്യൂട്ട് മേയര്‍ ചോദിച്ച ഓര്‍മയില്‍ പ്രതിപക്ഷാംഗങ്ങള്‍ എല്ലാവരും മേയറെ സല്യൂട്ട് ചെയ്യാന്‍ ആരംഭിച്ചു. ഇത് കണ്ട മേയറും കുറച്ചില്ല. ഇടത്തേക്കും വലത്തേക്കും മാറി മാറി മേയര്‍ തിരികെയും സല്യൂട്ട് ചെയ്തു സല്യൂട്ട് പ്രതിഷേധം ഏറെ നേരം നീണ്ടു നില്‍ക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here