Home Cinema പുതു ചരിത്രം കുറിച്ച് മരയ്ക്കാർ ; ആവേശത്തിൽ ആരാധകർ, വീണ്ടും സജീവമായി തീയറ്ററുകൾ

പുതു ചരിത്രം കുറിച്ച് മരയ്ക്കാർ ; ആവേശത്തിൽ ആരാധകർ, വീണ്ടും സജീവമായി തീയറ്ററുകൾ

കാത്തിരുപ്പുകൾക്ക് വിരാമം, മോഹൻലാൽ-പ്രിയദർശൻ ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹം  തീയറ്ററുകളിൽ എത്താൻ ഇനി മണിക്കൂറുകൾ മാത്രം. ഒടിടിയിൽ റിലീസ് ചെയ്യാനിരുന്ന ചിത്രം വിവാദങ്ങൾക്കൊടുവിലാണ് തീയറ്ററുകളിൽ എത്തുന്നത്. മലയാളത്തിൻ്റെ മുൻനിര താരങ്ങളെല്ലാം ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമാണം.

വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടാണ് മരക്കാർ നാളെ തിയറ്ററുകളിൽ എത്തുന്നത്. കഴിഞ്ഞ വർഷം റിലീസിന് എത്തേണ്ടിയിരുന്ന ചിത്രമായിരുന്നു മരക്കാർ. ചിത്രം ഇതുവരെ ആറ് ദേശീയ പുരസ്‌കാരങ്ങൾ കരസ്ഥമാക്കി. കേരളത്തിൽ 631 റിലീസിങ് സ്‌ക്രീനുകളാണ് ഉള്ളത്. ഇതിൽ 626 സ്‌ക്രീനുകളിലും മരക്കാർ ആണ് റിലീസ് ചെയ്യുന്നത്. കേരളത്തിലും ഇത്രധികം സ്‌ക്രീനുകളിൽ ഒരു സിനിമ റിലീസ് ചെയ്യുന്നതും ഇത് ആദ്യമായിട്ടാണ്.മരയ്ക്കാർ തീയറ്ററുകളിൽ എത്തുന്നത് ആഘോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അതിനു മുന്നോടിയായി തീയറ്ററുകളിൽ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി. റിലീസ് ചെയ്യാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ ആഘോഷങ്ങൾകക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ആരാധകർ. നാളുകൾക്കൊടുവിൽ എത്തുന്ന ബിഗ് ബജ്‌ജിത് ചിത്രമായതുകൊണ്ട് തന്നെ തീയറ്റർ ഉടമകളും പ്രതീക്ഷയിലാണ്. മരക്കാർ റിലീസ് പ്രഖ്യാപിച്ച അന്ന് മുതൽ തന്നെ പ്രീ ബുക്കിങ് തുടങ്ങിയിരുന്നു.ലോകമൊട്ടാകെയുള്ള റിസർവേഷനിലൂടെ മാത്രമാണ് ചിത്രം 100 കോടി നേടിയത് . പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിന്റെ ഭാഗമാകുന്നത്.
സാബു സിറിലാണ് കലാ സംവിധായകൻ. തമിഴ് ക്യാമറാമാൻ തിരു ക്യാമറ കൈകാര്യം ചെയ്യുന്നു. സിദ്ധാർഥ് പ്രിയദർശനാണ് വിഎഫ്എക്സ് കൈകാര്യം ചെയ്തിരിക്കുന്നത്. രാഹുൽ രാജ് പശ്ചാത്തലസംഗീതം. റോണി റാഫേൽ ചിത്രത്തിനു വേണ്ടി ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നു.നാളെ കുഞ്ഞാലിയുടേയും മലയാള സിനിമയുടേയും ചരിത്ര ദിവസമാണെന്ന് മോഹൻലാലും സമൂഹമാധ്യമങ്ങളിലൂടെ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here