Home Cinema ബ്രഹ്മാണ്ഡ ചിത്രം മരയ്ക്കാർ യൂട്യൂബിൽ

ബ്രഹ്മാണ്ഡ ചിത്രം മരയ്ക്കാർ യൂട്യൂബിൽ

മോഹൻലാൽ – പ്രിയദർശൻ ചിത്രം മരയ്ക്കാർ അറബിക്കടലിൻ്റെ സിംഹം സമൂഹമാധ്യമങ്ങളിൽ ചോർന്നു. സിനിമയുടെ ക്ലൈമാക്സ് രംഗങ്ങളാണ് യൂട്യൂബിൽ ചോർന്നത്. ചിത്രം റിലീസ് ചെയ്യ്ത്  നിമിഷങ്ങൾക്കുള്ളിലാണ് ക്ലൈമാക്സ് രംഗങ്ങൾ യുട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ടത്. തിയേറ്ററിനുള്ളിൽ നിന്ന് മൊബൈൽ ഫോണിൽ ചിത്രീകരിച്ച അവ്യക്തമായ രംഗങ്ങളാണ് പ്രചരിച്ചത്. മോഹൻലാലിന്റെയും മറ്റു താരങ്ങളുടെയും ആമുഖ രംഗങ്ങളും ഇതുപോലെ പ്രചരിപ്പിക്കുന്നുണ്ട്

ക്ലൈമാക്‌സ് രംഗം പോസ്റ്റ് ചെയ്ത യൂട്യൂബ് ചാനലിൽ നിന്ന് വീഡിയോ നീക്കം ചെയ്തിട്ടുണ്ട്. വ്യാജ പതിപ്പുകൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന നിലപാടിലാണ് നിർമാതാക്കൾ. ചിത്രത്തിനെതിരേ വ്യാപകമായ ഡീഗ്രേഡിങ് നടക്കുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഏറെ നാളുകൾക്ക് ശേഷമാണ് ഒരു ബ്രഹ്മാണ്ട ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. ഒടിടിയിൽ റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് ചർച്ചകൾക്കൊടുവിൽ ഇന്നലെ തീയേറ്ററിൽ റിലീസ് ചെയ്യ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here