Home Life style പഞ്ചാലിയായി അമ്മ അരങ്ങില്‍: ടെന്‍ഷനടിച്ച് മഞ്ജു വാരിയര്‍ അരങ്ങിനുമുമ്പില്‍

പഞ്ചാലിയായി അമ്മ അരങ്ങില്‍: ടെന്‍ഷനടിച്ച് മഞ്ജു വാരിയര്‍ അരങ്ങിനുമുമ്പില്‍

 

ചേര്‍പ്പ് : കല്യാണ സൗഗന്ധികം കഥകളിയില്‍ പാഞ്ചാലിയായി മജ്ഞു വാര്യരുടെ അമ്മ ഗിരിജ അരങ്ങേറ്റം കുറിച്ചു. ശിവരാത്രിയുടെ ഭാഗമായി പെരുവനം ക്ഷേത്രത്തിലാണ് അമ്മ ഗിരിജ മാധവന്റെ കഥകളി നടന്നത്.

‘എന്റെ നൃത്തപരിപാടികള്‍ക്ക് അമ്മയാണ് അണിയറയിലും അരങ്ങിനുമുമ്പിലും ടെന്‍ഷനടിച്ച് ഇരിക്കാറ്. ഇന്ന് എനിക്കായിരുന്നു ആ അവസ്ഥ അരങ്ങേറ്റത്തിനുശേഷം വേദിയില്‍ മഞ്ജു വാരിയര്‍ പറഞ്ഞു. കല്യാണ സൗഗന്ധികം കഥകളിയില്‍ പാഞ്ചാലിയായാണ് ഗിരിജ അരങ്ങേറ്റം നടത്തിയത്. കഥകളി കാണാനും മഞ്ജു വാരിയര്‍ എത്തുന്നതറിഞ്ഞും ഒട്ടേറെപ്പേര്‍ ക്ഷേത്രത്തിലെത്തിയിരുന്നു.

മഞ്ജുവിനൊപ്പം സഹോദരന്‍ മധു വാരിയരുടെ ഭാര്യ അനു വാരിയര്‍, മകള്‍ ആവണി വാരിയര്‍, ഗുരു കലാമണ്ഡലം ബാലസുബ്രഹ്‌മണ്യന്‍, കലാനിലയം ഗോപി, മേളപ്രമാണി പെരുവനം കുട്ടന്‍ മാരാര്‍ തുടങ്ങിയവരും കഥകളി കാണാനെത്തി. പെരിങ്ങോട്ടുകര സര്‍വതോഭദ്രം കലാകേന്ദ്രം ശ്രീ ആവണങ്ങാട്ടില്‍ കളരി കഥകളി ട്രൂപ്പാണ് കഥകളി അവതരിപ്പിച്ചത്.

അരമണിക്കൂര്‍ പാഞ്ചാലിയായി തിളങ്ങിയ ഗിരിജയെ കഥകളിയിലെ ഗുരുക്കന്മാര്‍ അടക്കം പ്രശംസിച്ചു. ഒന്നരക്കൊല്ലം മുമ്പാണ് കലാനിലയം ഗോപിയുടെ ശിക്ഷണത്തില്‍ ഗിരിജാ മാധവന്‍ കഥകളി അഭ്യസിച്ചു തുടങ്ങിയത്. ഊരകം സര്‍ഗശ്രീലകത്തില്‍ കഥകളിപഠനം തുടങ്ങി. കോവിഡ് കാലത്ത് ആറുമാസം ഓണ്‍ലൈനായായിരുന്നു പഠനം. ഗിരിജയ്‌ക്കൊപ്പം ഭീമനായി ലിന്‍സി അരങ്ങില്‍ ശ്രദ്ധേയയായി. ലവണാസുര വധം ആദ്യരംഗത്ത് ശൈലജ കുമാര്‍ സീതയായി വേഷമിട്ടു. നന്ദന (ലവന്‍), രഹ്ന (കുശന്‍), സനിക, മീനാക്ഷി, അനന്തിക, ആര്യ (പുറപ്പാട്) എന്നിവരും അരങ്ങിലെത്തി.

 

LEAVE A REPLY

Please enter your comment!
Please enter your name here