കാഞ്ഞിരപ്പള്ളി: വെള്ളത്തിന്റെ പേരില്‍ കണ്ണീര് കുടിക്കുന്ന നാട്ടുകാരുടെ സങ്കടത്തിന് ഒരറുതി വരത്തണം എന്ന ലക്ഷ്യത്തോടെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി അല്‍ഫോന്‍സ് കണ്ണന്താനം മത്സരിക്കുന്നതെന്ന് പ്രഖ്യാപനം. മറ്റ് രാഷ്ട്രീയക്കാരെപ്പോലെ മുതലക്കണ്ണീരൊഴുക്കാനൊ തയ്യാറല്ലെന്നും വിജയിച്ചാല്‍ മണിമല മേജര്‍ കുടിവെള്ള പദ്ധതി നടപ്പാക്കി 5 പഞ്ചായത്തുകളിലേയും കുടിവെള്ളക്ഷാമം മാറ്റുന്നതിന് പ്രഥമ പരിഗണന നല്‍കുമെന്നും വ്യക്തമാക്കുകയാണ് കണ്ണന്താനം.
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തില്േ നിലിവലെ എംഎല്‍എ കുടിവെള്ളത്തിന് വേണ്ടി ഒന്നും രണ്ടുമൊന്നുമല്ല 52 കോടിയാണ് പൊടിച്ചിരിക്കുന്നതെന്നാണ് ബിജെപി ആരോപിക്കുന്നത്. എന്നാല്‍, അഞ്ച് പഞ്ചായത്തുകളിലും കുടിക്കാന്‍ ഒരിറ്റുവെള്ളമില്ല. പക്ഷെ റോഡിലെമ്പാടും കുടിവെള്ളസംഭരണത്തിന് സ്ഥിരം സംവിധാനം എംഎല്‍എ ഒരുക്കിയെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.