ന്യുഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പില്‍ പാലായില്‍ ഉറപ്പായും മത്സരിച്ചിരിക്കുമെന്ന് മാണി സി. കാപ്പന് എം.എല്‍.എ എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന് മാസ്റ്റര്‍ക്കൊപ്പം പാര്‍ട്ടി ദേശീയാധ്യക്ഷന്‍ ശരത് പവാറിനെ കണ്ടശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കാപ്പന്. മുന്നണി മാറ്റത്തെ കുറിച്ചുള്ള അന്തിമ തീരുമാനം നാളെ നടക്കുന്ന ശരത്-പവാര്‍ പ്രഫുല്‍ പട്ടേല്‍ കൂടിക്കാഴ്ചയ്ക്കു ശേഷം നടക്കുമെന്നും കാപ്പന് ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിന്റെ സംഘടനാ ചുമതലയുള്ള പ്രഫുല്‍ പട്ടേല്‍ കൂടി എത്തിയ ശേഷമായിരിക്കും മുന്നണി മാറ്റത്തില്‍ ചര്‍ച്ചകള്‍ ഉണ്ടാവുവെന്ന് ടി.പി. പീതാംബരന് മാസ്റ്റര്‍ പറഞ്ഞു. പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നത ശരത് പവാറിനെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.