Home Health ഒമിക്രോൺ; ഗുജറാത്തിൽ 72കാരന് വൈറസ് സ്ഥിരീകരിച്ചു

ഒമിക്രോൺ; ഗുജറാത്തിൽ 72കാരന് വൈറസ് സ്ഥിരീകരിച്ചു

ന്യൂഡൽഹി:  ഇന്ത്യയിൽ വീണ്ടും ഒമിക്രോൺ ബാധ സ്ഥിരീകരിച്ചു. ഗുജറാത്തിൽ 72കാരനിലാണ് കോവിഡിന്റെ അതിവ്യാപനശേഷിയുള്ള വകഭേദമായ ഒമിക്രോൺ കണ്ടെത്തിയത്. സിംബാബ്‌വെയിൽനിന്നു ജാംനഗറിൽ തിരിച്ചെത്തിയതായിരുന്നു. ഇതോടെ രാജ്യത്ത് ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം മൂന്നായി. കർണാകയിലെ ബെംഗളൂരുവിൽ ഒരു ദക്ഷിണാഫ്രിക്കൻ പൗരനും ഒരു ഡോക്ടർക്കും ഒമിക്രോൺ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here