Home KERALA ലോക്ഡൗണില്‍ രണ്ട് ജില്ലകളില്‍ പെട്ട ദമ്പതികള്‍. ഭാര്യയെ കാണാന്‍ ബസ് മോഷ്ടിച്ച് ഭര്‍ത്താവ്, ഒടുവില്‍ കുടുങ്ങി

ലോക്ഡൗണില്‍ രണ്ട് ജില്ലകളില്‍ പെട്ട ദമ്പതികള്‍. ഭാര്യയെ കാണാന്‍ ബസ് മോഷ്ടിച്ച് ഭര്‍ത്താവ്, ഒടുവില്‍ കുടുങ്ങി

കേരളത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ദിവസം ചക്കിട്ടപ്പാറ സ്വദേശി ദിനൂപ് കോഴിക്കോട്. ഭാര്യയും കുഞ്ഞും തിരുവല്ലയിലും. പെട്ടു എന്ന് തന്നെ ഉറപ്പിച്ചു. ആദ്യ ദിവസം പിന്നിട്ടു. ഭാര്യയെയും കുഞ്ഞിനെയും എങ്ങനെയെങ്കിലും കാണാനുള്ള ആഗ്രഹത്തിലായി. അന്തര്‍ജില്ലാ യാത്രയ്ക്ക് കര്‍ശനമായ നിയന്ത്രണവും. മറ്റെന്ത് വഴി എന്ന് ചിന്തിച്ചപ്പോഴാണ് യുവാവ് ഒരു സ്വകാര്യ ബസ് കാണുന്നത്. ആരുമില്ലാതെ ബസ് കിടന്നത് കുറ്റ്യാടിയിലും. വെറുതെ സ്റ്റാര്‍ട്ട് ചെയ്ത് നോക്കി. ബസ് സ്റ്റാര്‍ട്ടായി. മറ്റൊന്നും ചിന്തിച്ചില്ല. ബസുമായി ദിനൂപ് യാത്ര തിരിച്ചു.

മലപ്പുറം, തൃശ്ശൂര്‍, എറണാകുളം ജില്ലകള്‍ പിന്നിടാന്‍ ദിനൂപിന് സാധിച്ചു. പൊലീസ് പരിശോധന വഴിയില്‍ ഉടനീളം ഉണ്ടായെങ്കിലും അതിഥി തൊഴിലാളികളെ കൊണ്ടു വരാനെന്ന് പറഞ്ഞ് പൊലീസിനെ വിശ്വാസത്തില്‍ എടുത്തു. യാത്ര തുടരാന്‍ അനുമതിയും ലഭിച്ചു. കോട്ടയം ജില്ലയിലേക്ക് പ്രവേശിച്ചു. കുമരകത്ത് എത്തിയപ്പോള്‍ വീണ്ടും പരിശോധന. ദിനൂപ് കഥ ആവര്‍ത്തിച്ചു. തൃപ്തി വരാത്ത പരിശോധന ഉദ്യോഗസ്ഥന്‍ രേഖകള്‍ കാണിക്കാന്‍ ആവശ്യപ്പെട്ടു. സംശയം ബലപ്പെട്ട പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യാനും തുടങ്ങി. ഇതോടെ നില്‍ക്കക്കള്ളിയില്ലാതെ ദിനൂപ് കുറ്റം സമ്മതിച്ചു. ഇയാളെ അറസ്റ്റ് ചെയ്ത പൊലീസ് റിമാന്‍ഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here