Home Crime യുവതിയെ പെട്രോൾ ഒഴിച്ചു തീകൊളുത്തി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

യുവതിയെ പെട്രോൾ ഒഴിച്ചു തീകൊളുത്തി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

കോഴിക്കോട്: തിക്കോടിയിൽ യുവതിയെ പെട്രോൾ ഒഴിച്ചു തീകൊളുത്തിയശേഷം യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു.തിക്കോടി പഞ്ചായത്തിലെ താത്ക്കാലിക ജീവനക്കാരിയായ തിക്കോടി കാട്ടുവയൽ മനോജന്റെ മകൾ സിന്ദൂരി എന്ന കൃഷ്ണപ്രിയ (22) യെക്കാണു പൊള്ളലേറ്റത്. ജോലിക്കായി എത്തിയ യുവതിക്ക് നേരെ പഞ്ചായത്ത് ഓഫീസിന് മുന്നിൽവച്ചച്ച് വലിയ മഠത്തിൽ മോഹനന്റെ മകൻ നന്ദഗോപൻ (28)ആണ് പെട്രോൾ ഒഴിച്ചു തീ കൊളുത്തിയത്. രാവിലെ 9.50ന് ആയിരുന്നു സംഭവം.

ഗുരുതരമായി പൊള്ളലേറ്റ് ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇരുവരും സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ, നന്ദഗോപൻ കയ്യിൽ കരുതിയ കുപ്പിയിൽനിന്നും പെട്രോൾ കൃഷ്ണപ്രിയയുടെ ശരീരത്തിൽ ഒഴിച്ചു. തുടർന്ന് തന്റെ ശരീരത്തിലേക്കും ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. പഞ്ചായത്ത് ഓഫിസിലെ താൽക്കാലിക ജീവനക്കാരിയാണ് കൃഷ്ണപ്രിയ. ഇരുവരും നേരത്തേ പരിചയക്കാരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here