Home Crime പ്രാതല്‍ തയാറാക്കാന്‍ വൈകി; ഭര്‍ത്താവ് തടിക്കഷണം കൊണ്ടു തലയ്ക്ക് അടിച്ചു; രണ്ടാം ഭാര്യ മരിച്ചു

പ്രാതല്‍ തയാറാക്കാന്‍ വൈകി; ഭര്‍ത്താവ് തടിക്കഷണം കൊണ്ടു തലയ്ക്ക് അടിച്ചു; രണ്ടാം ഭാര്യ മരിച്ചു

കൊല്ലം: തടിക്കഷണം കൊണ്ടു തലയ്ക്ക് അടിയേറ്റ വീട്ടമ്മ മരിച്ചു, ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍. പുത്തൂര്‍ മാവടി സുശീലഭവനില്‍ സുശീല (58)യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സോമദാസി (63) നെ പുത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ 9ന് ആയിരുന്നു സംഭവം.

കൃഷിഭൂമി പാട്ടത്തിനെടുത്തു കൃഷി നടത്തുകയാണ് സോമദാസ്. ഇന്നലെ രാവിലെ കൃഷിയിടത്തില്‍ നിന്നു കയറി വന്നപ്പോള്‍ പ്രാതല്‍ തയാറായിരുന്നില്ല. ഇതിനെച്ചൊല്ലി ഭാര്യയുമായ കലഹം ഉണ്ടാകുകയും പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ കയ്യില്‍ക്കിട്ടിയ തടിക്കഷണം കൊണ്ടു തലയ്ക്ക് അടിക്കുകയും ചെയ്തു.

തലയ്ക്കു ഗുരുതരമായി പരുക്കേറ്റു സുശീല ബോധരഹിതയായി വീണതോടെ സോമദാസ് തന്നെയാണ് സമീപത്തെ കടയിലെത്തി വിവരം പറഞ്ഞത്. പൊലീസെത്തി സുശീലയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സോമദാസിനെ ഉടന്‍ തന്നെ കസ്റ്റഡിയില്‍ എടുക്കുയായിരുന്നു. തിരുവനന്തപുരം അമ്പൂരി സ്വദേശികളായ ദമ്പതികള്‍ 7 വര്‍ഷമായി മാവടിയിലാണ് താമസം. സോമദാസിന്റെ രണ്ടാം ഭാര്യയാണ് സുശീല. ഇവര്‍ക്കു മക്കളില്ല.

LEAVE A REPLY

Please enter your comment!
Please enter your name here