Home Crime വിവാഹവാർഷികാഘോഷത്തിനിടെ സംഘർഷം; യുവാവ് കുത്തേറ്റു മരിച്ചു

വിവാഹവാർഷികാഘോഷത്തിനിടെ സംഘർഷം; യുവാവ് കുത്തേറ്റു മരിച്ചു

കായംകുളം: സുഹൃത്തിന്റെ വിവാഹ വാർഷികാഘോഷത്തിൽ പങ്കെടുക്കുന്നതിനിടെ യുവാവ് കുത്തേറ്റ് മരിച്ചു.പുതുപ്പള്ളി മഠത്തിൽ ഹരികൃഷ്ണൻ (39) ആണ് മരിച്ചത്. പുതുപ്പള്ളി സ്നേഹജാലകം കോളനിയിൽ വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണു സംഭവം. ഇതുമായി ഇയാളുടെ സുഹൃത്തുകൂടിയായ ജോമോന്‍ എന്നയാളെ കായംകുളം പോലീസ് കസ്റ്റഡിയിലെടുത്തു.

ജോമോന്റെ വിവാഹവാര്‍ഷികാഘോഷം ഭാര്യവീട്ടില്‍ നടക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. ജോമോന്‍ ഭാര്യാമാതാവിനെ മര്‍ദ്ദിച്ചതുചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഹരികൃഷ്ണനുമായി വാക്കുതര്‍ക്കവും സംഘര്‍ഷവുമുണ്ടായതെന്ന് പോലീസ് പറഞ്ഞു.കുത്തേറ്റ ഹരികൃഷ്ണനെ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കായംകുളം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here