Home KERALA ബാങ്കിൽ നിന്നും വായ്‌പ ലഭിക്കാത്തതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

ബാങ്കിൽ നിന്നും വായ്‌പ ലഭിക്കാത്തതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

തൃശൂർ: സഹോദരിയുടെ കല്യാണാവശ്യത്തിനു സ്വർണം എടുക്കാൻ പോയ യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. അമ്മയേയും സഹോദരിയേയും ജുവലറിയിലിരുത്തി പണം എടുക്കാൻ പോയ യുവാവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ ഗാന്ധിനഗർ കുണ്ടുവാറയിൽ പച്ചാലപ്പൂട്ട് വീട്ടിൽ വിപിൻ (25) ആണ് മരിച്ചത്. സഹോദരിയുടെ വിവാഹ ആവശ്യങ്ങൾക്കായി യുവാവ് ബാങ്കിൽ നിന്ന് വായ്പ തേടിയിരുന്നു. ഇത് കിട്ടാത്തതിനെത്തുടർന്നുള്ള മാനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

വിപിനും കുടുംബത്തിനും മൂന്നുസെന്റ് ഭൂമി മാത്രമേയുള്ളൂവെന്നതിനാൽ വായ്പ കിട്ടിയില്ല. പുതുതലമുറ ബാങ്കിലും വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു. വായ്പ അനുവദിച്ചെന്ന് കഴിഞ്ഞദിവസം അറിയിപ്പും കിട്ടി. ഇതിനെ തുടർന്നാണ് സ്വർണം എടുക്കാൻ പോയത്. ആഭരണങ്ങൾ ശേഷം പണവുമായി ഉടനെത്താമെന്ന് പറഞ്ഞ് വിപിൻ പോയി.എന്നാൽ വായ്പ അനുവദിക്കാനാകില്ലെന്ന് ബാങ്കിൽ നിന്ന് അറിയിപ്പ് കിട്ടി. ഇതോടെയാണ് യുവാവ് ജീവനൊടുക്കിയത്. ഏറെ നേരം ജുവലറിയിൽ കാത്തിരുന്നിട്ടും കാണാതായതോടെ അമ്മയും സഹോദരിയും തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് വിപിനെ മരിച്ചനിലയിൽ കണ്ടത്. അടുത്ത ഞായറാഴ്ചയാണ് സഹോദരിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. സൂപ്പർമാർക്കറ്റിലായിരുന്നു വിപിൻ ജോലി ചെയ്തിരുന്നത്. കൊവിഡ് കാലത്ത് ജോലി നഷ്ടമായി. പിതാവ് അഞ്ച് വർഷം മുൻപ് മരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here