തിരുവനന്തപുരം: ഡല്‍ഹി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ കൊറോണ വൈറസ് ബാധിതരായ നഴ്സുമാര്‍ക്ക് ചികിത്സ ലഭിച്ചില്ലെന്ന് പരാതി. കൊറോണ സ്ഥിരീകരിച്ചതിന് ശേഷം ചികിത്സ നല്‍കുകയോ യാതൊരു വിധത്തിലുമുള്ള സഹായങ്ങള്‍ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നുമാണ് ഇവരുടെ പരാതി. വിഷയത്തില്‍ കേരളാ മുഖ്യമന്ത്രിപിണറായി വിജയന്റെയും വീണാജോര്‍ജ്ജ് എം.എല്‍എയുടെയും അടിയന്തിര ഇടപെടീല്‍ ഇവര്‍ക്ക് ആശ്വാസമായി.
പത്തനംതിട്ട സ്വദേശിയായ കോവിഡ് ബാധിതയായ ഒരു നേഴ്സ് ആറന്മുള എം.എല്‍എ വീണാജോര്‍ജ്ജിനെ ഫോണില്‍ ബന്ധപ്പെടുകയും തങ്ങളുടെ അവസ്ഥ പറയുകയുമായിരുന്നു. തുടര്‍ന്ന് വീണാര്ജ്ജ്് ഈ വിഷയം മുഖ്യമന്ത്രി പിണറായി വിജയനെ അറിയച്ചു.അപ്പോള്‍ തന്നെ മുഖ്യമന്ത്രി ഇടപെടുകയും ഡല്‍ഹി സര്‍ക്കാരിനോട് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതു കാണിച്ച് മുഖ്യമന്ത്രി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കത്തുമയച്ചു.
കോറോണ സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശിനിയായ നേഴ്സിന് ആശുപത്രിയിലേക്ക് എത്തിച്ചേരുന്നതിന് ആംബുലന്‍സ് പോലും വിട്ടുനല്‍കിയില്ല. തുടര്‍ന്ന് മക്കളേയും കൂട്ടി സ്വകാര്യവാഹനത്തില്‍ രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സ തേടി. എട്ട്, നാല് വയസുള്ള മക്കളോടൊപ്പമാണ് ആശുപത്രിയില്‍ കഴിയുന്നത്’. കുട്ടികള്‍ക്ക് പരിശോധന നടത്തുന്നതിനോ ഇതുവരേയും അധികൃതര്‍ തയാറായിട്ടില്ലെന്നും ഇവര്‍ വീണാര്ജ്ജ് എം.എല്‍എ വിളിച്ച് പരാതിപ്പെടുന്നു.
ആശുപത്രിയിലെ മറ്റൊരു സ്റ്റാഫിന് രോഗം സ്ഥിരീകരിച്ചതോടെ സ്വന്തം നിലയിലാണ് പരിശോധന നടത്തിയത്. മൂന്നാം തീയതി നടത്തിയ കോവിഡ് പരിശോധനയുടെ ഫലം കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. പിന്നീട് ആശുപത്രിയുടെ ഭാഗത്ത് നിന്ന് യാതൊരുവിധത്തിലുമുള്ള സഹായം ലഭിക്കുന്നില്ലെന്നാണ് നഴ്സ് ആരോപിക്കുന്നത്.