Home KERALA കൊറോണ ബാധിച്ച്‌ കണ്ണൂര്‍ സ്വദേശി അജ്മാനില്‍ മരിച്ചു

കൊറോണ ബാധിച്ച്‌ കണ്ണൂര്‍ സ്വദേശി അജ്മാനില്‍ മരിച്ചു

ദുബായ്: കൊറോണ ബാധിച്ച ചികിത്സയിലായിരുന്ന മലയാളി യുവാവ് യു എ ഇ യിലെ അജ്മാനില്‍ മരിച്ചു. കണ്ണൂര്‍ കോളയാട് ആലച്ചേരി കൊളത്തായി സ്വദേശി ഹാരിസ് (35) ആണ് തിങ്കളാഴ്ച്ച പുലര്‍ച്ചെ മരിച്ചത്.

ബന്ധുക്കളാണ് ഇക്കാര്യം അറിയിച്ചത്.  പനിബാധിച്ചതിനെ തുടര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ്‌ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്‌.

ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍  ഏരിയ മാനേജര്‍ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഭാര്യയും രണ്ടു മക്കളും ഉണ്ട്. അജ്മാനില്‍ ഒരു സ്വകാര്യ ആസ്പത്രിയില്‍ വെച്ചായിരുന്നു മരണം.

ഭാര്യ ജസ്മിന, മക്കള്‍ മുഹമ്മദ്, മകള്‍ ശൈഖ ഫാത്തിമ

LEAVE A REPLY

Please enter your comment!
Please enter your name here