Home KERALA അമേരിക്കയില്‍ കൊറോണ വൈറസ് ബാധിച്ച് മലയാളി മരിച്ചു;പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡ് ആണ് മരിച്ചത്.

അമേരിക്കയില്‍ കൊറോണ വൈറസ് ബാധിച്ച് മലയാളി മരിച്ചു;പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡ് ആണ് മരിച്ചത്.

വാഷിങ്ടണ്‍ : കൊറോണ വൈറസ് ബാധിച്ച് അമേരിക്കയില്‍ മലയാളി മരിച്ചു. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡ്(43) ആണ് മരിച്ചത്.

ഒരാഴ്ചയിലേറേയായി ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന ബിജുവിന്റെ ആരോഗ്യ നില ചൊവ്വാഴ്ച വഷളാവുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു.
പനിയെത്തുടര്‍ന്ന് ഡോക്ടറെ കണ്ടതാണ്. ടൈലനോളും മറ്റും കഴിച്ച് വിശ്രമിക്കാന്‍ ആയിരുന്നു നിര്‍ദേശം. പക്ഷെ ദിവസങ്ങള്‍ക്കുള്ളില്‍ രോഗം വഷളായി. മാര്‍ച്ച് 23-നു ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. രോഗം ഭേദമാവുന്നു എന്ന സൂചന ഉണ്ടായിരുന്നുവെങ്കിലും പിന്നീടത് ഗുരുതരമാകുക ആയിരുന്നു. ഭാര്യയും മൂന്നു പുത്രിമാരുമുണ്ട്.

ഇലംതൂര്‍ സ്വദേശിയാണ്. 20 വര്‍ഷമായി എം.ടി.എ ഉദ്യോഗസ്ഥനായിട്ട്. മാതാപിതാക്കളും മൂന്നു സഹോദരരും അമേരിക്കയിലുണ്ട്. ഫ്രാങ്ക്‌ലിന്‍ സ്‌ക്വയറിലെ സെന്റ് ബേസില്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗം.

ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടി ജീവനക്കാരനായിരുന്നു ഇദ്ദേഹം.

അമേരിക്കയിലെ കൊവിഡ് വൈറസ് ബാധ നിയന്ത്രണാതീതമായി തുടരുകയാണ്. കൊറോണ മരണത്തില്‍ അമേരിക്ക ചൈനയെ മറികടന്നു. യുഎസില്‍ കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് 3860 ആളുകളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here